തൂവെള്ള ഗൗണില്‍ മാലാഖയെപ്പോലെ അനിഖ! സോഷ്യല്‍ മീഡിയയില്‍ വൈറലായി പുത്തന്‍ ചിത്രങ്ങള്‍

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. അനിഖയെന്നാല്‍ ആ കുട്ടിത്തവും നിഷ്‌കളങ്കതയുമാണ് പ്രേക്ഷക മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിഖയുടെ…

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. അനിഖയെന്നാല്‍ ആ കുട്ടിത്തവും നിഷ്‌കളങ്കതയുമാണ് പ്രേക്ഷക മനസില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നത്. സത്യന്‍ അന്തിക്കാട് ചിത്രം കഥ തുടരുന്നു എന്ന ചിത്രത്തിലൂടെ ആയിരുന്നു അനിഖയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.ബാലതാരത്തില്‍ നിന്ന് യുവ നടിയിലേക്ക് എത്തിയിരിക്കുകയാണ് അനിഖ ഇപ്പോള്‍. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. അഭിനയത്തിന് പുറമേ മോഡലിങിലും അനിഖ സജീവമാണ്.അനിഖയുടെ ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. മോഡേണ്‍ ഔട്ട്ഫിറ്റിലാണ് അനിഖ പൊതുവേ പ്രത്യക്ഷപ്പെടാറ്. എന്നാല്‍ ഇപ്പോള്‍ തൂവെള്ള ഗൗണില്‍ ഒരു മാലാഖയെപ്പോലെയാണ് അനിഖ എത്തിയിരിക്കുന്നത്.തൂവെള്ള നിറത്തിലെ മിനി ഗൗണാണ് അനിഖ ധരിച്ചിരിക്കുന്നത്. മിനിമല്‍ മേക്കപ്പാണ് താരം ലുക്കിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആഭരണങ്ങള്‍ ഒന്നും തന്നെ അനിഖ അണിഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഒരു നദിയിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.റംബൂട്ടാന്‍ പഴങ്ങളും ജെര്‍ബെറ പൂക്കളുമൊക്കെ കൈയ്യില്‍ പിടിച്ചു കൊണ്ടാണ് അനിഖ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. അനിഖയുടെ ക്യൂട്ട് ലുക്ക് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലയാളത്തിലും തമിഴിലുമായി 20 ഓളം സിനിമകളില്‍ ബാലതാരമായി അനിഖ അഭിനയിച്ചു കഴിഞ്ഞു. വാസുവിന്‍ ഗര്‍ഭിണികള്‍ ആണ് അനിഖയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. പുത്തന്‍ ചിത്രങ്ങള്‍ കാണുന്ന പലരുടെയും ചോദ്യം ഇനി നായികയായുള്ള അരങ്ങേറ്റം എന്നാണെന്നാണ്.