‘കഷ്ടകാലം തീരാനുള്ള സമയമായി…അതിനു ഈ ചിത്രം നിമിത്തം ആവട്ടെ’

ഷാജി കൈലാസ്- മോഹന്‍ ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വേണ്ടി മാത്രം ഷോ തുടങ്ങിയ ഒരു തിയേറ്ററിനെ കുറിച്ചും ചിത്രത്തെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.…

ഷാജി കൈലാസ്- മോഹന്‍ ലാല്‍ കൂട്ടുകെട്ടിലെത്തിയ എലോണ്‍ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ തനിക്ക് വേണ്ടി മാത്രം ഷോ തുടങ്ങിയ ഒരു തിയേറ്ററിനെ കുറിച്ചും ചിത്രത്തെ കുറിച്ചുമുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു ഏട്ടന്‍ ഫാന്‍ ആയിട്ടും ഈ ചിത്രം തിയറ്ററില്‍ കാണാന്‍ കരുതിയതല്ല…എന്നിട്ടും കണ്ടൂ…ഇഷ്ടമായെന്ന് രാകേഷ് കെ കെ മൂവീ ഗ്രൂപ്പില്‍ പറയുന്നു.

OTT ഇറങ്ങുമ്പോള്‍ ഈ ചിത്രത്തിന് നല്ല അഭിപ്രായങ്ങള്‍ ലഭിക്കും…തീര്‍ച്ച????
ALONE ഇന്ന് ആണ് കണ്ടത്..??
തിയറ്റര്‍ മെറ്റീരിയലാണ് എന്ന് പറയുന്നില്ല…ഒരു നല്ല ഒരു OTT ചിത്രം ആയിരുന്നു…ആന്റണിയുടെ പിടിവാശി..വല്ലാതെന്ത് പറയാന്‍??
മോഹന്‍ലാല്‍ പെര്‍ഫോര്‍മന്‍സ് ഒക്കെ കയ്യടി അര്‍ഹിക്കുന്നു…2 മണിക്കൂര്‍ ഒറ്റക്ക് നമ്മളെ പിടിച്ചിരുത്തുന്ന രീതിയില്‍ ആയിരുന്നു പ്രകടനം??
ഒരു ഏട്ടന്‍ ഫാന്‍ ആയിട്ടും ഈ ചിത്രം തിയറ്ററില്‍ കാണാന്‍ കരുതിയതല്ല…എന്നിട്ടും കണ്ടൂ…ഇഷ്ടമായി??…
OTT ഇറങ്ങുമ്പോള്‍ നിങ്ങളും നല്ലത് പറയും…എന്തായാലും ഇനി ഉള്ള ഏട്ടന്‍ പ്രോജക്ടുകള്‍ എല്ലാം തന്നെ എന്നിലെ ആരാധകന് പ്രതീക്ഷ ഉള്ളതാണ്…അതില്‍ മുന്‍പന്തിയില്‍ എനിക്ക് barrozz തന്നെ????..
കഷ്ടകാലം തീരാനുള്ള സമയമായി…അതിനു ഈ ചിത്രം നിമിത്തം ആവട്ടെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലും ഷാജികൈലാസും 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത എലോണിനുണ്ട്. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം ആയിരുന്നു. നരസിംഹം സംവിധാനം ചെയ്തതും ഷാജി കൈലാസ് ആയിരുന്നു. ഷാജി കൈലാസും – മോഹന്‍ലാലും ചേര്‍ന്ന് അവസാനം പുറത്തിറക്കിയ ചിത്രം റെഡ് ചില്ലീസ് ആയിരുന്നു.