വിഷുദിനത്തിൽ സന്തോഷ വാർത്ത പുറത്ത് വിട്ട് പിഷാരടി, ആശംസകളുമായി ആരാധകർ

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു…

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്.

മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് പ്രേക്ഷരെയും ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്, പിഷാരടിയുടെ സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ ഏറെയാണ്, പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും വെള്ളം കുടിപ്പിച്ചു കളയും പിഷാരടി.

മലയാളത്തിന്റെ മറ്റൊരു താരവും എംഎൽഎയുമായ മുകേഷും രമേഷ് പിഷാരടിയും ആര്യയും പ്രസീദയും ഒക്കെകൂടി ചേർന്ന് മലയാളികളെ ഏറെ ചിരിപ്പിക്കുന്ന ഒരു ചാനൽ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ്‌. അതിൽ ആര്യയും പിഷാരടിയും തമ്മിലുള്ള ജോഡി എല്ലാവര്ക്കും വളരെ ഇഷ്ട്ടമാണ്, ഇപ്പോൾ തന്റെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് രമേശ് പിഷാരടി, സ്വന്തമായി ഒരു നിർമ്മാണ കമ്പനി ആരംഭിച്ചിരിക്കുകയാണ് താരം. രമേഷ് പിഷാരടി എന്റര്‍ട്ടെയിന്‍മെന്റസ് എന്നാണ് കമ്പനിയുടെ പേര്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം അറിയിച്ചു.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വിഷു ദിനമായ ഇന്ന് ഒരു സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിര്‍മ്മാണ കമ്ബനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം. സ്നേഹപൂര്‍വം, രമേഷ് പിഷാരടി എന്നായിരുന്നു പോസ്റ്റ്.