അമ്മയും മകളും ഒരുപോലെ, ആരാണ് കൂടുതൽ സുന്ദരി എന്ന് പറയാൻ പറ്റുന്നില്ലലോ, മുക്തയുടെയും മകളുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍…

മലയാളത്തിലെ പ്രിയ നടിമാരില്‍ ഒരാളാണ് മുക്ത. അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മുക്ത ഏറെ കാലമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. വിവാഹത്തോടെയാണ് മുക്തയും സിനിമാ ജീവിതത്തിന് ഇടവേള നല്‍കിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നടി പങ്കുവെക്കുന്ന പല പോസ്റ്റുകളും വാര്‍ത്തകളില്‍ നിറയാറുണ്ട്. മകള്‍ക്കൊപ്പമുള്ളതും ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള രസകരമായ നിമിഷങ്ങളാണ് മുക്ത പോസ്റ്റ് ചെയ്യാറുള്ളത്.ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ ആണ് താരം വിവാഹം കഴിച്ചത്. തന്റെ വിശേഷങ്ങൾ എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2015 ൽ ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെ വിവാഹം കഴിഞ്ഞതിനു ശേഷം താരം അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു.

2016 ൽ ഇവരുടെ ജീവിതത്തിലേക്ക് ഒരു അഥിതി കൂടി എത്തിയതോടെ  പൂർണ്ണമായും കുടുംബത്തിലേക്ക് ശ്രദ്ധ കേന്ത്രീകരിക്കുകയായിരിരുന്നു താരം. അടുത്തിടെ കൂടത്തായി എന്ന പരമ്പരയിലൂടെ താരം വീണ്ടും പ്രേഷകരുടെ മുന്നിൽ എത്തി. തന്റെ കുടുംബം നൽകിയ പിന്തുണയാണ് താൻ വീണ്ടും അഭിനയത്തിലേക്ക് എത്താൻ കാരണമെന്നും മുക്ത പറഞ്ഞിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ വളരെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ, മുക്തയുടെയും മകളുടെയും ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്, അതി സുന്ദരി ആയിട്ടാണ് മുക്ത ഈ തവണ എത്തിയിരിക്കുന്നത്, മകൾ അതിനേക്കാൾ സുന്ദരി, നിരവധി പേരാണ് ചിത്രങ്ങൾക്ക് കമെന്റുമായി എത്തുന്നത്, വിഷു ദിനത്തിലാണ് മുക്ത കേരള തനിമയിൽ ഉള്ള തന്റെയും മകളുടെയും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്