‘ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍’ കുഞ്ചാക്കോ ബോബന്റെ പോസ്റ്റിന് പിഷാരടിയുടെ കമന്റ്

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ്…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് കുഞ്ചാക്കോ ബോബന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള താരം തന്റെ പുതിയ വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചാക്കോച്ചനും ഭാര്യ പ്രിയയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

രസകരമായ അടിക്കുറിപ്പും താരം ഇതിന് നല്‍കിയിരുന്നു. ‘ഇവനെന്തോ കാര്യം സാധിക്കാനുണ്ട്. ഈ ചിത്രത്തിനു ഏറ്റവും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുളള കമന്റ് ഇതാണ്’ എന്നായിരുന്നു നടന്‍ നല്‍കിയ അടിക്കുറിപ്പ്. ഇതിനു താഴെ കമന്റുകളുടെ രാജാവ് രമേഷ് പിഷാരടി നല്‍കിയ അടിക്കുറിപ്പാണ് അതിലും രസകരം. ‘ഭയങ്കര കെയറിങ്ങാണ്, അതാണ് ഏട്ടന്റെ ലൈന്‍’ എന്നായിരുന്നു പിഷാരടി നല്‍കിയ കമന്റ്. ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ സംഭാഷണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുളള കമന്റാണ് ഇത്.

ഒറ്റ്, ന്നാ താന്‍ കേസ് കൊട് എന്നിവയാണ് ചാക്കോച്ചന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. രണ്ടു ചിത്രങ്ങളിലും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരമെത്തിയത്.