‘പൊറോട്ടയും മട്ടനും കഴിക്കേണ്ടതിങ്ങനെയാണ്’ സാനിയയെ പഠിപ്പിച്ച് നിവിന്‍- വീഡിയോ

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങള്‍. പ്രചരണത്തിനിടയില്‍ രുചികരമായ ഭക്ഷണം അന്വേഷിച്ചു…

‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് ‘സാറ്റര്‍ഡെ നൈറ്റ്’. ചിത്രം സെപ്തംബര്‍ 30 നാണ് തീയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രചരണ തിരക്കിലാണിപ്പോള്‍ ഇപ്പോള്‍ താരങ്ങള്‍.

പ്രചരണത്തിനിടയില്‍ രുചികരമായ ഭക്ഷണം അന്വേഷിച്ചു പോയ നിവിന്‍, അജു, സാനിയ എന്നിവര്‍ കൊല്ലം ‘എഴുത്താണിക്കട’ യില്‍ നിന്ന് പൊറോട്ടയും മട്ടന്‍ കറിയും ആസ്വദിച്ചു കഴിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സാനിയയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എങ്ങനെയാണ് പൊറൊട്ട കഴിക്കേണ്ടതെന്ന് നിവിന്‍ സാനിയയ്ക്ക് രസകരമായി പറഞ്ഞുകൊടുക്കുകയാണ്. വീഡിയോ അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തിയത്.

വിനായക അജിത്ത് ആണ് ‘സാറ്റന്‍ഡെ നൈറ്റ്’ ന്റെ നിര്‍മ്മാതാവ്. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നവീന്‍ ബാസ്‌ക്കര്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ്, മാളവിക ശ്രീനാഥ്, സാനിയ ഇയ്യപ്പന്‍, ഗ്രെയ്സ് ആന്റണി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.