മധുരമുള്ള ഒരു സ്വപ്നം കൂടെ യാഥാര്‍ത്ഥ്യമാകുന്നു…! സന്തോഷവാര്‍ത്തയുമായി രമേശ് പിഷാരടി

തന്റെ ജീവിതത്തിലെ മധുരമുള്ള മറ്റൊരു സന്തോഷം കൂടി യാഥാര്‍ത്ഥ്യമായതിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി. തന്റെ ഏറ്റവും പുതിയ ബിസിനസ് സംരംഭത്തിന്റെ വാര്‍ത്തയാണ് താരം സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ച്…

തന്റെ ജീവിതത്തിലെ മധുരമുള്ള മറ്റൊരു സന്തോഷം കൂടി യാഥാര്‍ത്ഥ്യമായതിന്റെ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി. തന്റെ ഏറ്റവും പുതിയ ബിസിനസ് സംരംഭത്തിന്റെ വാര്‍ത്തയാണ് താരം സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പങ്കുവെച്ച് എത്തിയിരിക്കുന്നത്. കേക്ക് കഫേ തുടങ്ങുന്നതിനെ കുറിച്ചുള്ള സന്തോഷവാര്‍ത്തയാണ് താരം തന്റെ പ്രിയപ്പെട്ട ആരാധകരുമായി പങ്കുവെയ്ക്കുന്നത്. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴി താരം തന്നെയാണ് വീഡിയോ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.

കേക്കിന്റെ ചെറിയ ഒരു ചരിത്രം പറഞ്ഞുകൊണ്ടാണ് താരം കാര്യം വീഡിയോ സഹിതം അവതരിപ്പിച്ചത്. നമ്മള്‍ ഇതുവരെ പങ്കുവെച്ച ചിരികളുടേയും സന്തോഷത്തിന്റേയും ഒപ്പം ഒരെണ്ണം കൂടി എന്ന് പറഞ്ഞാണ് താരം തന്റെ പുതിയ സംരംഭം അവതരിപ്പിച്ചത്. കേക്ക് റീല്‍സ് കഫേ ബൈ ഫാരന്‍ഹീറ്റ്375 എന്നാണ് രമേഷ് പിഷാരടി തുടങ്ങാന്‍ പോകുന്ന കേക്ക് കഫേയുടെ പേര്.

എറണാകുളത്ത് ഒബ്രോണ്‍ മാളിലാണ് പിഷാരടിയുടെ കേക്ക് കഫേ തുടങ്ങുന്നത്. ജൂലൈ 15 നാണ് കടയുടെ ഉദ്ഘാടനം നടക്കുക. തന്റെ കേക്ക് കഫേയുടെ ഗ്രാന്‍ഡ് ഓപ്പണിംഗിന്റെ വിവരങ്ങളും താരം പങ്കുവെച്ച വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ലവ് അറ്റ് ഫസ്റ്റ് ബൈറ്റ്.. എന്റെ പുതിയ സംരംഭം..മധുരമുള്ള ഒരു സ്വപ്നം കൂടെ യഥാര്‍ഥ്യമാകുന്നു…ഏവര്‍ക്കും സ്വാഗതം..

എന്നാണ് താരം വീഡിയോ പങ്കുവെച്ച് കുറിയ്ക്കുന്നത്. കൂട്ടുകാരും സഹപ്രവര്‍ത്തകരും ആരാധകരും രമേശ് പിഷാരടിയുടെ പുതിയ സംരംഭത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്. ചിരിപ്പിച്ചു കൊന്നു ഇത്രയും നാള്‍… ഇനി മധുരം നല്‍കി കൊല്ലാനുള്ള പരിപാടി ആണല്ലേ…

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

ആശംസകള്‍ എന്നാണ് ഫുഡ് ഹണ്ടര്‍ സാബു വീഡിയോയ്ക്ക് അടിയില്‍ പങ്കുവെച്ച കമന്റ്. രചന നാരായണന്‍കുട്ടി, മിഥുന്‍, ദീപ്തി എന്നിവരും ആശംസകള്‍ അറിയിച്ച് എത്തുന്നുണ്ട്.