Film News

ഇനി കേരളത്തില്‍ റിയാലിറ്റി ഷോ ചെയ്യില്ലെന്ന് റംസാന്‍!!

ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ താരമാണ് റംസാന്‍. സൂപ്പര്‍ ഡാന്‍സര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് റംസാന്‍ ശ്രദ്ധേയനായത്. ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ മത്സരാര്‍ഥിയായിരുന്നു റംസാന്‍. സീസണ്‍ 3ലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയായിരുന്നു താരം. സൂപ്പര്‍ ഡാന്‍സറിന് ശേഷം മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ റംസാന്‍ കൂടുതല്‍ ആരാധകരെ സ്വന്തമാക്കി.

അതേസമയം, ഇനി താന്‍ കേരളത്തിലെ ഒരു റിയാലിറ്റി ഷോയില്‍ മത്സരിക്കില്ല എന്നാണ് റംസാന്‍ പങ്കുവയ്ക്കുന്നത്. അതിനുള്ള വ്യക്തമായ കാരണവും റംസാന്‍ പറയുന്നു. കേരളത്തില്‍ തനിക്ക് ഒരു വലിയ അവസരം കിട്ടി, തന്റെ കഴിവ് തെളിയിക്കാനും കഴിഞ്ഞു എന്നും റംസാന്‍ പറഞ്ഞു.

കേരളത്തില്‍ ഇനിയൊരു അവസരത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന ഒരുപാട് കുട്ടികള്‍ ഉണ്ടാവാം. താന്‍ കാരണം അവരുടെ അവസരം നഷ്ടപ്പെടുത്താന്‍ ആഗ്രഹിയ്ക്കുന്നില്ല എന്നാണ് റംസാന്‍ കാരണമായി പറഞ്ഞത്.

എന്നാല്‍, കേരളത്തിന് പുറത്ത്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഒരു വൈല്‍ഡ് റിയാലിറ്റി ഷോയില്‍ തിക്ക് അവസരം ലഭിച്ചാല്‍ അതില്‍ പോകാന്‍ താന്‍ ശ്രമിയ്ക്കും എന്നാണ് റംസാന്‍ പറയുന്നത്.

എന്നാല്‍ അങ്ങനെ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നുണ്ട് എങ്കില്‍ നല്ല ഒരു സെക്ഷന്‍ പ്രാക്ടീസ് വേണം. ഒരു വര്‍ഷത്തോളം എങ്കിലും പ്രാക്ടീസ് ചെയ്ത ശേഷമേ മത്സരിക്കാനായി പോകുകയുള്ളൂ. പങ്കെടുക്കണം എങ്കില്‍ അത്രയും പ്രാക്ടീസിന്റെ ആവശ്യം ഉണ്ട് എന്നും റംസാന്‍ പറയുന്നു.

സിനിമ എന്ന സ്വപ്‌നത്തിലേക്കുള്ള യാത്രയിലാണ് റംസാന്‍. ഇതിനോടകം ‘കിടു’, ‘ഡാന്‍സ് ഡാന്‍സ്’, ‘ഭീഷ്മ പര്‍വം’ തുടങ്ങി എട്ടോളം ചിത്രങ്ങളില്‍ റംസാന്‍ തന്റെ അഭിനയ കഴിവ് തെളിയിച്ചിട്ടുണ്ട്.

Trending

To Top