അതീവ ഗ്ലാമറസ് ലുക്കിൽ സാനിയ; സൂപ്പറെന്ന് ആരാധകർ

പുതിയ ഫാഷൻട്രെൻഡുകൾകൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണ രിതിയ്ക്ക് വിമർശനവും ലഭിക്കാറുണ്ട് എന്നിരുന്നാലും തന്റെ പരീക്ഷണങ്ങളിൽ യാതൊരു മാറ്റവും താരം വരുത്താറില്ല എന്നതാണ് വസ്തുത. ദുബായിയിൽ…

പുതിയ ഫാഷൻട്രെൻഡുകൾകൊണ്ട് ആരാധകരെ ഞെട്ടിക്കുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. പലപ്പോഴും താരത്തിന്റെ വസ്ത്ര ധാരണ രിതിയ്ക്ക് വിമർശനവും ലഭിക്കാറുണ്ട് എന്നിരുന്നാലും തന്റെ പരീക്ഷണങ്ങളിൽ യാതൊരു മാറ്റവും താരം വരുത്താറില്ല എന്നതാണ് വസ്തുത. ദുബായിയിൽ നിന്നുള്ള അതിമനോഹര ഗ്ലാമറസ് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് സാനിയ ഇയ്യപ്പൻ.

 

സ്‌റ്റൈലിഷ് ലുക്കിൽ അതീവ ഗ്ലാമറസായാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബ്ലാക്ക് കളർ ഡ്രസ്സായിരുന്നു താരം ധരിച്ചിരുന്നത്. ഇതിന് താഴെ നിരവധി പേരാണ് നടിയുടെ പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. തന്‌റെ അവധി ആഘോഷിക്കാൻ ദുബായിൽ എത്തിയതായിരുന്നു സാനിയ. നേരത്തെ തായ്ലന്റിൽ നിന്നുള്ള വെക്കേഷൻ ചിത്രങ്ങളും സാനിയ ഇയ്യപ്പൻപങ്കുവെച്ചിരുന്നു. കുടുംബത്തിനോടൊപ്പമായിരുന്നു താരം തായ്ലന്റിൽ പോയത്.

റിയാലിറ്റി ഷോയിലൂടെ എത്തി സിനിമയിൽ സജീവമായ താരമാണ് സാനിയ മോഡലിങ് രംഗത്തും സജീവമാണ്.നിവിൻ പോളിയോടൊപ്പം അഭിനയിച്ച സാറ്റർഡേ നൈറ്റ് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.2014 ൽ ബാല്യകാല സഖിയിലൂടെയായിരുന്നു സാനിയ ഇയ്യപ്പൻ വെള്ളിത്തിരയിലെത്തുന്നത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും അഭിനയിച്ചു. സാനിയയുടെ ശ്രദ്ധിക്കപ്പെട്ട സിനിമ 2017 ൽ ഇറങ്ങിയ ക്യൂനാണ്