49 ഡിഗ്രി സെല്‍ഷ്യസില്‍ ഷൂട്ടിംഗ്!! സൂര്യാഘാതമേറ്റ് നടന്‍ രാകേഷ് ബാപത് ആശുപത്രിയില്‍

സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടന്‍ ചികിത്സയില്‍. നടന്‍ രാകേഷ് ബാപതിനാണ് കടുത്ത ചൂടില്‍ സൂര്യാഘാതമേറ്റത്. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ദുബൈയില്‍ നടന്ന ഷൂട്ടിനിടെയാണ് അപകടം. അതേസമയം, ആരോഗ്യനില രാകേഷ് തന്നെ…

സിനിമാ ചിത്രീകരണത്തിനിടെ സൂര്യാഘാതമേറ്റ് നടന്‍ ചികിത്സയില്‍. നടന്‍ രാകേഷ് ബാപതിനാണ് കടുത്ത ചൂടില്‍ സൂര്യാഘാതമേറ്റത്. ദുബൈയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് താരം. ദുബൈയില്‍ നടന്ന ഷൂട്ടിനിടെയാണ് അപകടം.

അതേസമയം, ആരോഗ്യനില രാകേഷ് തന്നെ പങ്കുവച്ചു. താനിപ്പോള്‍
സുരക്ഷിതമായ കൈകളിലാണെന്ന് രാകേഷ് പങ്കുവച്ചു. ദുബൈയിലെ ഷൂട്ടിന്റെ
അപ്‌ഡേറ്റുകളും രാകേഷ് ബാപത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. അതിനിടെ ആശുപത്രിയില്‍ നിന്നുള്ള ചിത്രവും പങ്കുവെച്ചു. അപ്പോള്‍ താരത്തിന് പരിക്കേറ്റ കാര്യം പുറത്തിറയുന്നത്.

പനിയും വിറയലും ഉണ്ടെന്നും രക്തസമ്മര്‍ദം ഗുരുതരമായ അവസ്ഥയിലാണെന്നും ആരോഗ്യനിലയെ കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് രാകേഷ് മറുപടി നല്‍കി. എങ്കിലും താന്‍ സുരക്ഷിതമായ കൈകളിലാണെന്ന് അദ്ദേഹം പറഞ്ഞു.

എത്രയും പെട്ടെന്ന് സിനിമാ ചിത്രീകരണത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും താരം ആരാധകരോട് പറഞ്ഞു.

യു.എ.ഇയില്‍ കഴിഞ്ഞ രണ്ട് ദിവസമായി താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെയായി. തുറന്ന സ്ഥലത്തെ ഷൂട്ടാണ് പ്രശ്‌നമായത്.