മഞ്ഞ ശലഭം പോലെ മനോഹരി; സാരിയില്‍ ക്യൂട്ട് ലുക്കില്‍ റാഷി ഖന്ന

തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും തിളങ്ങിയ താരമാണ് റാഷി ഖന്ന. തമിഴ്, തെലുങ്ക് സിനിമകളിലാണ് താരം കൂടുതല്‍ സജീവമായിട്ടുള്ളത്. ജോണ്‍ എബ്രഹാം നായകനായി എത്തിയ മദ്രാസ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു് റാഷി ഖന്ന വെള്ളിത്തിരയില്‍ അരങ്ങേറ്റം…

തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും തിളങ്ങിയ താരമാണ് റാഷി ഖന്ന. തമിഴ്, തെലുങ്ക് സിനിമകളിലാണ് താരം കൂടുതല്‍ സജീവമായിട്ടുള്ളത്. ജോണ്‍ എബ്രഹാം നായകനായി എത്തിയ മദ്രാസ് എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു് റാഷി ഖന്ന വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ താരം നായികയായി തിളങ്ങി.

ചില മലയാള സിനിമകളിലും റാഷി ഖന്ന വേഷമിട്ടു. വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലും താരം അഭിനയിച്ചതോടെ മലയാള സിനിമ ലോകത്തും താരം ശ്രദ്ധിക്കപ്പെട്ടു. വേള്‍ഡ് ഫേമസ് ലവര്‍ എന്ന സിനിമയില്‍ വിജയ് ദേവരക്കോണ്ടയുടെ നായികയായി അഭിനയിച്ചത് താരത്തിന്റെ കരിയറിലെ തന്നെ വന്‍ മുന്നേറ്റമായിരുന്നു.

അഭിനയത്തോടൊപ്പം തന്നെ പിന്നണി ഗാന രംഗത്തും റാഷി ഖന്ന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമാ ലോകത്ത് ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് ഉള്ളത്. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ താരം പലപ്പോഴും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. മോഡേണ്‍ ആന്‍ഡ് വെസ്റ്റേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം കൂടുതലും പങ്കുവെക്കുന്നത്.

വ്യത്യസ്തമായ കോസ്റ്റ്യൂമുകളില്‍ വളരെ രസകരമായ ക്യാപ്ഷനുകളോടെയാണ് താരം പലപ്പോഴും ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇത്തരം ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

എന്നാല്‍ താരത്തിന്റെ പുത്തന്‍ ലുക്കാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മഞ്ഞ നിറത്തിലുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് താരം എത്തിയിരിക്കുന്നത്. അധികം ആഭരണങ്ങളോ ചമയങ്ങളോ ഒന്നുമില്ലാതെ പ്ലെയിന്‍ ലുക്കിലുള്ള ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ‘ യെല്ലോ യെല്ലോ വണ്‍ ഹാപ്പി ഫെല്ലോ” എന്ന ക്യാപ്ഷനിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.