കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ടിക് ടോക് താരം അറസ്റ്റില്‍

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക്ക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍…

കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ടിക് ടോക്ക് താരം അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശി വിനീതാണ് അറസ്റ്റിലായത്. കാര്‍ വാങ്ങിക്കാന്‍ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഇക്കാര്യം പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.

ടിക്ക്ടോക്കിലും റീല്‍സിലും ഉള്‍പ്പെടെ വലിയ താരമായിരുന്നു വിനീത്. സമൂഹമാദ്ധ്യമങ്ങളില്‍ നാല് ലക്ഷത്തോളം ഫോളോവേഴ്സ് വിനീതിനുണ്ടായിരുന്നു. വിനീതിന്റെ ഫോണ്‍ പരിശോധിച്ച പോലീസ് ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. നിരവധി സ്ത്രീകള്‍ വിനീതിന്റെ വലയില്‍ കുരുങ്ങിയതായി തമ്പാനൂര്‍ പോലീസ് കണ്ടെത്തി.

പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗപ്പെടുത്തി പെണ്‍കുട്ടികളോട് വിലപേശല്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിച്ച് വരികയാണ്. മോഷണത്തിനും അടിപിടി കേസിലും ഇയാള്‍ക്കെതിരെ നേരത്തെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു.

ഇയാള്‍ക്ക് നിലവില്‍ ജോലിയൊന്നുമില്ല. സമൂഹ മാധ്യമങ്ങളില്‍ വീഡിയോ ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നേരത്തെ തന്നെ വിനീതിനെതിരെ കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ മോഷണത്തിനും കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ അടിപിടിക്കും കേസുണ്ടായിരുന്നു.