ഒടുവിൽ തന്റെ സ്വപ്നം സാക്ഷാൽക്കരിച്ച് രശ്‌മിക മന്ദാന, ബോംബയിൽ എത്തിയപ്പോഴാണ് താൻ അത് ആഗ്രഹിച്ചതെന്ന് താരം

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രാശ്മികയും…

കന്നഡ സിനിമയിലുടെ അരങ്ങേറി ഇന്ന് തെലുങ്ക് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലെ മിന്നും താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സോഷ്യല്‍ മീഡിയയിലും ഏറെ സജീവയായ താരം തന്‍റെ രസകരമായ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. രാശ്മികയും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്കെല്ലാം മികച്ച സ്വീകരണം ആണ് ലഭിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ഗീത ഗോവിന്ദം എന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ അടക്കം വൻ വിജയം ആയിരുന്നു കരസ്ഥമാക്കിയത്.

ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം, രശ്‌മിക മുംബയിൽ ഒരു പോർഷ് ഫ്ലാറ്റ് വാങ്ങിയിരിക്കുകയാണ്, കോടികൾ വിലമതിക്കുന്ന ഫ്ലാറ്റാണ് താരം വാങ്ങിയിരിക്കുന്നത്, ഇനി താരം മുംബൈയിലാണ് താമസിക്കാൻ പോകുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ, താരം ബോളിവുഡിൽ അഭിനയിക്കാൻ പോകുന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു, ഹിന്ദി ഭാഷ സംസാരിക്കാൻ വേണ്ടി ഒരു പേഴ്‌സണൽ ട്രെയിനിയെയും താരം തന്റെ ഒപ്പം നിർത്തിയിട്ടുണ്ട്, ഇവരെയും വാടകക്കാണ് എടുത്തിരിക്കുന്നത്.

അടുത്തിടെ താരം ലാന്‍ഡ് റോവറിന്റെ പുതിയ വാഹനം സ്വന്തമാക്കിയിരുന്നു, ലാൻഡ് റോവർ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിൽ ഒന്നിനെയാണ് ഇപ്പോൾ രശ്മിക സ്വന്തമാക്കിയത്. ഈ ആഡംബര എസ്.യു.വിയുടെ എക്സ്ഷോറും വില 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് . മാത്രമല്ല സ്‌റ്റൈലിഷ് ലുക്കില്‍ ബ്ലാക്ക് നിറത്തിലുള്ള വാഹനത്തിന് ഇപ്പോള്‍ ആരാധകരും ഏറെയാണ്. രശ്മികയാണ് ഈ സന്തോഷ വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ കൂടി ആരാധകരുമായി പങ്കുവെച്ചത്. എന്നാൽ വാഹനം ഏത് വേരിയന്റാണെന്ന് താരം പറഞ്ഞിട്ടില്ല.

‘ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നാണിത്. ഇത് വരെ ഉണ്ടായ ഉയർച്ചയിലും താഴ്ചയിലും ഒപ്പം നിന്നവർക്ക് ഒരുപാട് നന്നിയുണ്ട്. ഈ നേട്ടത്തിന്റെ പ്രാധാന്യം അറിയാവുന്നത് കൊണ്ട് തന്നെ തിരക്കുപിടിച്ച യാത്രയിലും ചിത്രം പോസ്റ്റ് ചെയ്യുന്നതിനായി ഒരു രണ്ടുമിനിറ്റ് മാറ്റി വെയ്ക്കുകയാണ്. ഇത് വരെയുള്ള ഉയർച്ചകൾക്ക് കാരണമായ എല്ലാവർക്കും നന്ദി’ എന്ന കുറിപ്പ് പങ്കുവെച്ചാണ് താരം  കാറിന്റെ ചിത്രം പങ്കുവെച്ചിരുന്നത്