ഭക്ഷണം യാചിച്ച കുട്ടികളെ അവഗണിച്ചു..!! രശ്മികയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി സോഷ്യല്‍ മീഡിയ!

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് രശ്മിക മന്ദാന. എന്നാലിപ്പോഴിതാ താരറാണിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുക.ാണ് സോഷ്യല്‍ മീഡിയ കാരണം എന്തെന്ന് അല്ലേ.? തന്നോട് ഭക്ഷണം ചോദിച്ചെത്തിയ…

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ചെടുത്ത നടിയാണ് രശ്മിക മന്ദാന. എന്നാലിപ്പോഴിതാ താരറാണിയ്ക്ക് എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തുക.ാണ് സോഷ്യല്‍ മീഡിയ കാരണം എന്തെന്ന് അല്ലേ.? തന്നോട് ഭക്ഷണം ചോദിച്ചെത്തിയ രണ്ട് കുട്ടികള്‍ക്ക് രശ്മിക ഒന്നും നല്‍കാതെ പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ താരത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

ഇതിന്റെ ഫോട്ടോകളും വിഡീയോകളുമെല്ലാം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പണവും പ്രശസ്തിയും വന്നപ്പോള്‍ രശ്മികയ്ക്ക് മനസാക്ഷി എന്നൊന്ന് കൈമോശം വന്നോ എന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ഒരു റസ്റ്റോറന്റില്‍ നിന്നും പുറത്തേക്ക് വരുന്ന രശ്മികയുടെ വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തെ കണ്ടതും ഒരു കുട്ടി അടുത്ത് വരുന്നതും എന്തെങ്കിലും തരണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്.

https://www.instagram.com/reel/CZHrJL3Il3z/?utm_source=ig_web_copy_link

എന്നാല്‍ ഇപ്പോള്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് തന്റെ വണ്ടിയിലേക്ക് കടക്കുകയാണ് രശ്മിക. പിന്നാലെ വേറൊരു കുട്ടിയും താരത്തിന്റെ പുറകെ വരുന്നു. എന്തെങ്കിലും കഴിക്കാനെങ്കിലും തരൂവെന്നാണ് കുട്ടികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ തന്റെ പക്കല്‍ ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് താരം കാറിന്റെ ഗ്്ളാസ് താഴ്ത്തുന്നതും പോകുന്നതുമാണ് വീഡിയോയിലുള്ളത്. കഴിഞ്ഞ ദിവസം രശ്മിക ധരിച്ച വസ്ത്രത്തിന് എതിരെയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.