Connect with us

Hi, what are you looking for?

Film News

ശ്രീനിവാസന്‍ എന്നെ അപമാനിക്കാന്‍ ചെയ്തതാണെന്ന് കരുതുന്നില്ല..!! മോഹന്‍ലാല്‍ പറഞ്ഞത്!

സിനിമാ പ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട കോംബോ ആയിരുന്നു മോഹന്‍ലാല്‍- ശ്രീനിവാസന്‍ കൂട്ടുകെട്ട്. ഇപ്പോഴിതാ ഇരുവരുടേയും മക്കളും ഒന്നിച്ച് മലയാളത്തില്‍ ഒരു പ്രേക്ഷക പ്രീതി നേടിയ സിനിമ ചെയ്തിരിക്കുകയാണ്. അന്ന് ദാസനും വിജയനും നിന്ന അതേ കടപ്പുറത്ത് ജൂനിയര്‍ ദാസനും വിജയനും ആയ വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ചേര്‍ന്ന് എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പ്രണവ് മോഹന്‍ലാലിനെ നായകനായിക്കി വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് മോഹന്‍ലാലിന്റെ ഒരു പഴയ വീഡിയോ ആണ്.

വീഡിയോയില്‍ ശ്രീനിവാസന കുറിച്ചാണ് താരം പറയുന്നത്. പത്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍” എന്ന ശ്രീനിവാസന്‍ തിരക്കഥ രചിച്ച ചിത്രത്തിലൂടെ അദ്ദേഹം മോഹന്‍ലാലിനെ പരിഹസിച്ചോ എന്ന ചോദ്യത്തിനാണ് ലാലേട്ടല്‍ മറുപടി നല്‍കിയിരിക്കുന്നത്. ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ പ്രമുഖ ചാനല്‍ പരിപാടിയായ ജെ.ബി ജംഗ്ഷന്‍ പരിപാടിക്കിടെ പ്രതികരിച്ചത്. താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.

ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് താന്‍ വിശ്വസിക്കുന്നത്. സിനിമ പുറത്തിറങ്ങിയപ്പോള്‍ പലരും പലതും ചോദിച്ചു എന്നാല്‍ താന്‍ പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നുണ്ട്.

You May Also Like