ഒടുവില്‍ ദുല്‍ഖറിന് അങ്ങനെ ഒരു കടുത്ത തീരുമാനം എടുക്കേണ്ടി വന്നു..!!

വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളിലൂടെ പ്രേകഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. സിനിമ എന്ന എന്ന സ്വപ്‌നത്തിന് വേണ്ടി ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ട് സൈജു. അതേ കുറിച്ചെല്ലാം താരം തന്നെ ഇതിന്…

വലുതും ചെറുതുമായ ഒരുപാട് വേഷങ്ങളിലൂടെ പ്രേകഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് സൈജു കുറുപ്പ്. സിനിമ എന്ന എന്ന സ്വപ്‌നത്തിന് വേണ്ടി ഒരുപാട് പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്തിട്ടുണ്ട് സൈജു. അതേ കുറിച്ചെല്ലാം താരം തന്നെ ഇതിന് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് കാണുന്ന ഒരു നായക പദവിയിലേക്ക് സൈജു കുറുപ്പ് എത്തി നില്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ കുടംബത്തിന്റെ പങ്ക് ചെറുതല്ല. ഇപ്പോഴിതാ സൈജു കേന്ദ്ര കാഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ ചിത്രത്തെ കുറിച്ചുള്ള ചില വിശേഷങ്ങളാണ് പുറത്ത് വരുന്നത്.

ഒരുപിടി മികച്ച ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയാണ് സൈജുവിന്റെ പുതിയ സിനിമയുടെ നിര്‍മ്മാണം. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരു കടുത്ത തീരുമാനം എടുത്തതിനെ കുറിച്ച് ദുല്‍ഖര്‍ തന്നെയാണ് പ്രേക്ഷകര്‍ക്ക് മുന്‍പാകെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ് എന്ന് അറിയിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം ദുല്‍ഖര്‍ അറിയിച്ചത്.

നിലവിലെ സാഹചര്യം പരിഗണിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റാന്‍ നിര്‍ബന്ധിതരായെന്നും ചിത്രം എത്രയും പെട്ടെന്ന് പ്രേക്ഷകരിലേക്കെത്തിക്കാന്‍ ശ്രമിക്കുമെന്നും ദുല്‍ഖര്‍ പറഞ്ഞു.’നിലവിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഉപചാരപൂര്‍വ്വം ഗുണ്ടജയന്റെ റിലീസ് മാറ്റിവെക്കാനുള്ള കടുത്ത തീരുമാനമെടുത്തിരിക്കുകയാണ്. ഈ സിനിമ സ്നേഹത്തിന്റെ കൂടി അധ്വാനമാണ്, ചിത്രം കഴിയുന്നതും വേഗം റിലീസ് ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.

സുരേഷ് ഗോപിയും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ സിനിമ നിര്‍മ്മാണ രംഗത്തേക്ക് എത്തുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ ആളുകള്‍ കൂടുതലായി തീയറ്ററിലേക്ക് എത്തുന്നില്ല എന്ന് മനസ്സിലാക്കിയതോടെയാണ് പുതിയ തീരുമാനം.