Film News

ഇനി രശ്മിക മന്ദാനയുടെ കാലം തന്നെ…! വിജയ് ചിത്രത്തിലും നായിക..!!

പ്രശസ്ത സംവിധായകന്‍ വംശി പൈടിപ്പള്ളി ഒരുക്കുന്ന വിജയ് ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എന്നും തരംഗം തീര്‍ക്കാറുണ്ട്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ദളപതി 66 എന്നൊരു സിനിമയുടെ റിലീസ് സോഷ്യല്‍ മീഡിയയെ പ്രകമ്പനെ കൊള്ളിച്ചത്. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടാത്ത സ്ഥിതിയ്ത്ത് സിനിമയെ കുറിച്ചുള്ള ഓരോ വിവരങ്ങളും ആരാധകര്‍ക്ക് ഏറെ വിലപ്പെട്ടതാണ്.

എന്നാലിപ്പോഴിതാ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സിനിമയെ കുറിച്ചുള്ള പ്രധാനപ്പെട്ട ഒരു വിവരമാണ് പുറത്ത് വരുന്നത്. പുതിയ വിജയ് ചിത്രത്തില്‍ രശ്മിക മന്ദാന ആയിരിക്കും നായിക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിനിമ പ്രഖ്യാപിച്ചപ്പോള്‍ നായികയെ കുറിച്ചൊന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞിരുന്നില്ല. ഇപ്പോളഴിതാ ആ കാര്യത്തിലും ഒരു തീരുമാനം ആയിരിക്കുകയാണ്. പുഷ്പ എന്ന സിനിമയില്‍ അല്ലു അര്‍ജുന്റെ നായികയായി കൂടി എത്തിയതോടെ രശ്മികയുടെ താരമൂല്യം ഇരട്ടിയായിരിക്കുകയാണ്.

പൂഡ ഹെഗ്ഡേ, കൈറ അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ്യുടെ കടുത്ത ആരാധിക കൂടിയായ രശ്മിക ആദ്യമായാണ് ഒരു വിജയ് ചിത്രത്തില്‍ നായികാ വേഷം ചെയ്യാന്‍ പോകുന്നത്. ചിത്രത്തിനായി ഒരു ബംഗ്ലാവിന്റെ വലിയ സെറ്റ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്

എന്നും, സെറ്റ് നിര്‍മ്മാണം പൂര്‍ത്തി ആയില്ലെങ്കില്‍, വിജയ്- രശ്മിക ജോഡി ഒന്നിച്ചുള്ള ഒരു ഗാനം ചിത്രീകരിച്ചു കൊണ്ടാവും ഈ സിനിമ ആരംഭിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ ചിത്രം വിജയ്യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ്. ഇതില്‍ വിജയ് ഇരട്ട വേഷത്തില്‍ ആണ് എത്തുക എന്നും അതില്‍ ഒന്ന് മാനസിക വൈകല്യം ഉള്ള കഥാപാത്രം ആണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Trending

To Top