“സ്ത്രീകള്‍ എല്ലാം പോയോ എന്നാണ് ലാലേട്ടന്‍ ആദ്യം ശ്രദ്ധിക്കുന്നത്”…! അന്നും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു – ഉര്‍വ്വശി

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സിനിമാ മേഖലയില്‍ അന്നും ഇന്നും ഉണ്ടെന്നാണ് പ്രശസ്ത നടി ഉര്‍വ്വശി പറയുന്നത്. എന്നാല്‍ അതിനെ എല്ലാം തടുക്കാന്‍ സഹ താരങ്ങള്‍ അന്നും സ്ത്രീകളുടെ കൂടെ നിന്നിരുന്നു എന്ന് പറയുകയാണ് ഉര്‍വ്വശി.…

സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സിനിമാ മേഖലയില്‍ അന്നും ഇന്നും ഉണ്ടെന്നാണ് പ്രശസ്ത നടി ഉര്‍വ്വശി പറയുന്നത്. എന്നാല്‍ അതിനെ എല്ലാം തടുക്കാന്‍ സഹ താരങ്ങള്‍ അന്നും സ്ത്രീകളുടെ കൂടെ നിന്നിരുന്നു എന്ന് പറയുകയാണ് ഉര്‍വ്വശി. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ നടന്ന് വനിതാദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയുടെ വേദിയില്‍ വെച്ച് നടി പറഞ്ഞ വാക്കുകളും ഇതിന്റെ വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

നടിയുടെ വാക്കുകളിലേക്ക്..
ഞാന്‍ അഭിനയിക്കാന്‍ വന്ന സമയത്ത്, ഇന്ന് മാത്രമല്ല എല്ലാ കാലഘട്ടത്തിലും കുറേ ശല്യവും പ്രശ്നങ്ങളുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ അന്നത്തെ ഒരു പ്രത്യേകത എന്ന് പറഞ്ഞാല്‍ ലാലേട്ടനെ പോലുള്ളവര്‍ അന്ന് നമ്മളെ അത്രയേറെ പ്രൊട്ടക്ട് ചെയ്തിരുന്നു എന്നതാണ്. ഒരു ലൊക്കേഷനില്‍ പോകുമ്പോള്‍ ഇന്നത്തെ പോലെ ഓരോരുത്തര്‍ക്കും വണ്ടിയോ സൗകര്യമോ ഒന്നും ഇല്ല.

രണ്ട് വണ്ടിയോ മൂന്ന് വണ്ടിയോ ഉണ്ടാകും. ഷൂട്ട് കഴിഞ്ഞ് പോകുമ്പോള്‍ ലാലേട്ടനൊക്കെ ശ്രദ്ധിക്കുന്നത് സ്ത്രീകള്‍ ഒക്കെ പോയോ എന്നാണ്. എന്നെപ്പോലുള്ളവര്‍ മാത്രമല്ല ചെറിയ വേഷം ചെയ്യുന്നവരായിക്കൊള്ളട്ടെ എല്ലാവരും പോയോ എന്ന് നോക്കി തങ്ങളെ വണ്ടിയില്‍ കയറ്റി വിട്ടിട്ടേ അവര്‍ പോകുമായിരുന്നുള്ളു.

എന്നാല്‍ ചില ക്രിമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാന്‍ കെപിഎസി ലളിതയെ പോലുള്ളവരുണ്ടായിരുന്നു. ചില കാര്യങ്ങള്‍ എല്ലാം കേള്‍ക്കുമ്പോള്‍ ഇപ്പോഴും വിഷമമാണ്. എന്നാല്‍ പുരുഷന്മാരെ ഒന്നടങ്കും കുറ്റപ്പെടുത്താന്‍ പറ്റില്ലെന്നും താരം പറയുന്നു.