രശ്മിക മന്ദാനയുടെ സിനിമ കർണാടകയിൽ നിരോധിച്ചേക്കും!!

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിയാണ് രശ്മിക മന്ദാന. എന്നാൽ നടിയെ കന്നഡ സിനിമാലോകത്ത് നിന്നും വിലക്കുമെന്ന വാർത്തകാളാണ് സാൻഡിൽവുഡിൽ നിന്നും പുറത്തു വരുന്നത്. രശ്മികയ്‌ക്കെതിരെ കന്നഡ തിയേറ്റർ ഉടമകളും സംഘടനകളും ഉടൻ നടപടിയെടുക്കും എന്നാണ്…

തെന്നിന്ത്യൻ സിനിമയിലെ മികച്ച നടിയാണ് രശ്മിക മന്ദാന. എന്നാൽ നടിയെ കന്നഡ സിനിമാലോകത്ത് നിന്നും വിലക്കുമെന്ന വാർത്തകാളാണ് സാൻഡിൽവുഡിൽ നിന്നും പുറത്തു വരുന്നത്. രശ്മികയ്‌ക്കെതിരെ കന്നഡ തിയേറ്റർ ഉടമകളും സംഘടനകളും ഉടൻ നടപടിയെടുക്കും എന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.


വികാസ് ബാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രൊമോഷണൽ അഭിമുഖത്തിനിടെ രശ്മിക മന്ദാന നടത്തിയ അഭിപ്രായങ്ങൾ ആണ് ഇതിന് കാരണം. അഭിമുഖത്തിൽ രക്ഷിത് ഷെട്ടി സ്ഥാപിച്ച പ്രൊഡക്ഷൻ കമ്പനിയായ പരംവ സ്റ്റുഡിയോയുടെ പേര് പരാമർശിക്കുന്നത് നടി ഒഴിവാക്കിരുന്നുരശ്മിക മന്ദാനയ്ക്ക് ആദ്യ വേഷം നൽകിയ നടനും സംവിധയകനും നിർമാതാവുമായ രക്ഷിത് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ കമ്പനിയോട് നന്ദികേട് കാണിച്ചു എന്നതിനാണ് വിലക്ക് നേരിടേണ്ടി വരിക.

രക്ഷിത് ഷെട്ടിയെ തള്ളിപ്പറഞ്ഞ നടി കന്നഡക്കാരെ മുഴുവനായി വഞ്ചിച്ചു എന്നാണ് സോഷ്യൽ മീഡിയയിൽ പലരും പറയുന്നത്. രശ്മിക മന്ദാനയ്ക്ക് ബ്രേക്ക് ലഭിച്ചത് ‘കിറിക്ക് പാർട്ടി’ എന്ന ചിത്രത്തിലൂടെയാണ്. ഏറെ നാളുകളായുള്ള പ്രണയത്തിന് ശേഷമുള്ള രക്ഷിത് ഷെട്ടിയുടേയും രശ്മികയുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു