ചെറുപ്പം മുതലേ തോന്നിയ ഇഷ്ടം: ക്രഷ് തോന്നിയ നടനെ വെളിപ്പെടുത്തി രശ്മിക

തെന്നിന്ത്യന്‍ സിനിമാ ലോകത്താകെ ഇപ്പോള്‍ രശ്മികയ്ക്ക് ആരാധകരാണ്. പുറത്തിറങ്ങുന്ന ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചത് എന്ന നിലയില്‍ മുന്നേറുകയാണ്. ഒടുവില്‍ ഇറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ, രശ്മികയുടെ കരിയറിന് നല്‍കിയ വളര്‍ച്ച വളരെ…

തെന്നിന്ത്യന്‍ സിനിമാ ലോകത്താകെ ഇപ്പോള്‍ രശ്മികയ്ക്ക് ആരാധകരാണ്. പുറത്തിറങ്ങുന്ന ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചത് എന്ന നിലയില്‍ മുന്നേറുകയാണ്. ഒടുവില്‍ ഇറങ്ങിയ അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ, രശ്മികയുടെ കരിയറിന് നല്‍കിയ വളര്‍ച്ച വളരെ വലുതാണ്. ഇതിനിടെ തന്റെ പുതുചിത്രമായ ഭീഷയ്മയുടെ പ്രൊമോഷന് ഇടയില്‍ തനിക്ക് ക്രഷ് തോന്നിയ സിനിമാ താരത്തെ വെളിപ്പെടുത്തിയിരിക്കകുയാണ് രശ്മിക.

തനിക്ക് ചെറുപ്പം മുതലേ ക്രഷ് തോന്നിയ നടന്‍ ഇളയ ദളപതി വിജയ് ആണെന്ന് രശ്മിക പറയുന്നു. കുട്ടിക്കാലം തൊട്ട് ദളപതി വിജയിയേണ് താന്‍ ഇഷ്ടപ്പെട്ടത്. അദ്ദേഹമാണ് തന്റെ ക്രഷ്. എന്നെങ്കിലും വിജയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും രശ്മിക പറഞ്ഞു.

സുഹൃത്തായും കാമുകനായും ഭര്‍താവായും മൂന്ന് സെലിബ്രിറ്റികളെ തിരഞ്ഞെടുക്കാനുള്ള അവതാരകന്റെ ചോദ്യത്തിനും താരം മറുപടി നല്‍കി. സുഹൃത്തായി തെലുങ്ക് താരം നിധിനെയാണ് രശ്മിക തിരഞ്ഞെടുത്തത്. കാമുകനായും ഭര്‍ത്താവായും വിജയ്‌യെ മതിയെന്നും താരം പറഞ്ഞു. രശ്മികയുടെ ആഗ്രഹം പോലെ വിജയുടെ പുതിയ ചിത്രത്തില്‍ രശ്മിക നായിക ആകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.