Connect with us

Hi, what are you looking for?

Film News

അതുപോലൊരു തീവ്ര പ്രണയം എനിക്കും ഉണ്ടായിരുന്നു, അതുകൊണ്ട് എനിക്കത് എളുപ്പമായി: അനഘ

മമ്മൂട്ടി ചിത്രമായ ഭീഷ്മ പര്‍വ്വത്തിലൂടെ തന്റെ വരവ് അറിയിച്ചിരിക്കുകയാണ് അനഘ മരുതോര. ചിത്രത്തില്‍ അനഘ മരുതോര അവതരിപ്പിച്ച റേച്ചല്‍ എന്ന കഥാപാത്രം വലിയ ശ്രദ്ധ നേടിയിരുന്നു. സങ്കീര്‍ണമായ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു റേച്ചല്‍. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാന്‍ അനഘയ്ക്ക് സാധിച്ചിരുന്നു. ചിത്രത്തില്‍ അനഘ അവതരിപ്പിച്ച ഇന്റിമേറ്റ് രംഗങ്ങള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിലെ പ്രണയത്തിനൊപ്പം തന്റെ ജീവിതാനുഭവം കൂടി പങ്കുവയ്ക്കുകയാണ് അനഘ.

‘പലര്‍ക്കുമുണ്ടാകും തീവ്രമായ ഒരു പ്രണയ കഥ പറയാന്‍. അത്തരത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു തീവ്ര പ്രണയം പലര്‍ക്കും ഉണ്ടാകും. അതുപോലെ എനിക്കും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് എനിക്കത് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ പറ്റി.

അമല്‍ സാര്‍ കഥാപാത്രത്തെ നരേറ്റ് ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് ഇഷ്ടമായി. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എത്രത്തോളം ബോള്‍ഡ് ആണെന്ന് എനിക്ക് അറിയില്ല. പക്ഷേ പേഴ്സണലി ആ കഥാപാത്രത്തെ എനിക്ക് ഒരുപാട് ഇഷ്ടമായി. അതുകൊണ്ട് സര്‍ നരേറ്റ് ചെയ്തപ്പോള്‍ തന്നെ ഈ കഥാപാത്രം ചെയ്യാന്‍ എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റ് ആയിരുന്നു.

ഭീഷ്മ പര്‍വ്വത്തിന്റെ കഥ ബ്രീഫായി അമല്‍സര്‍ പറഞ്ഞിരുന്നു. അതിനുശേഷം റേച്ചലിനെ കുറിച്ച് ഡീറ്റെയില്‍ഡ് ആയി പറഞ്ഞു തന്നു. റേച്ചലിന്റെ കാര്യത്തില്‍ ട്രോമ ആണെങ്കിലും റൊമാന്‍സ് ആണെങ്കിലും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റി. കാരണം ഞാന്‍ അത്തരം അവസ്ഥകളിലൂടെയൊക്കെ എന്റെ ലൈഫില്‍ എപ്പോഴൊക്കെയോ പോയിട്ടുണ്ട്. പല കാര്യങ്ങളും റിലേറ്റബിള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിഞ്ഞെന്നാണ് പ്രതീക്ഷിക്കുന്നത്. അനഘ പറഞ്ഞു.

You May Also Like