അത്ഭുതപ്പെടുത്തിയ കാശ്മീരി ആരാധകന്‍: ആദ്യം ഞെട്ടല്‍ പിന്നെ ചിരി: ഫാന്‍ മൊമന്റ് പങ്കുവെച്ച് ടൊവിനോ

ടൊവിനോ തോമസിന് രാജ്യാന്തര ശ്രദ്ധ സമ്മാനിച്ച ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ റിലീസിന് മുമ്പ് ഒരു അന്യഭാഷാ ആരാധകനില്‍നിന്നും തനിക്കുണ്ടായ രസകരമായ അഭിനയം പങ്കുവയ്ക്കുകയാണ് താരം. മിന്നലിന്റെ ട്രെയിലര്‍ പല ഭാഷയില്‍ ഇറങ്ങി പലരും…

ടൊവിനോ തോമസിന് രാജ്യാന്തര ശ്രദ്ധ സമ്മാനിച്ച ചിത്രമാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ റിലീസിന് മുമ്പ് ഒരു അന്യഭാഷാ ആരാധകനില്‍നിന്നും തനിക്കുണ്ടായ രസകരമായ അഭിനയം പങ്കുവയ്ക്കുകയാണ് താരം.

മിന്നലിന്റെ ട്രെയിലര്‍ പല ഭാഷയില്‍ ഇറങ്ങി പലരും ഷെയര്‍ ചെയ്യുകയും വൈറലാവുകയും ചെയ്ത സമയമാണ്. മിന്നലിന്റെ റിലീസിന് കുറച്ചുനാള്‍ മുന്‍പ്. പ്രൊമോഷന്‍സൊക്കെ വലിയ രീതിയില്‍ നടക്കുന്ന സമയം കൂടിയായിരുന്നു.

ഞാന്‍ ഫാമിലിയുമൊത്ത് കശ്മീര്‍ വരെ പോയിരുന്നു. അവിടെ മഞ്ഞില്‍ ഡ്രൈവ് ചെയ്യുന്ന ബൈക്ക് പോലുള്ള ഒരു വണ്ടിയുണ്ടല്ലോ. അതിനകത്ത് കയറി പോകാനായിട്ട് തുടങ്ങിയപ്പോഴേക്ക് എന്നെ അകലെ നിന്നും കണ്ടിട്ട് ഒരാള്‍ ചിരിച്ച് ഇങ്ങനെ വരുന്നുണ്ട്. എനിക്കാണെങ്കില്‍ ഭയങ്കര സന്തോഷം. ‘പച്ചാളം ഇവിടെ വരെ എത്തിയിരിക്കുന്ന നമ്മുടെ ഖ്യാതി എന്നൊക്കെ ഞാന്‍ വൈഫിന്റെ അടുത്ത് പറഞ്ഞ് ഇരിക്കുമ്പോഴേക്കും ഇയാള്‍ എന്റെ അടുത്തെത്തി. എന്നെ നോക്കി നിന്ന ശേഷം നിങ്ങള്‍ നീരജ് ചോപ്രയല്ലേ എന്ന് എന്നോട് ചോദിച്ചു. അല്ല എന്ന് പറഞ്ഞു(ചിരി). ആ സമയത്ത് ഞാന് കുറച്ചുകൂടി മെലിഞ്ഞ് ഇരിക്കുയാണ്. ഏതാണ്ട് നീരജിനെപ്പോലെയാണ് താടി. തല്ലുമാല സിനിമയ്ക്ക് വേണ്ടി മുടിയൊക്കെ വളര്‍ത്തിയിരുന്നു.

പിന്നെ ഞാന്‍ നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞ് സെലിബ്രറ്റി ആണല്ലോ വേറൊരു നാട്ടില്‍ ചെല്ലുമ്പോള്‍ മറ്റൊരു സെലിബ്രറ്റിയായി നമ്മളെ തെറ്റിദ്ധരിക്കുക എന്ന് പറഞ്ഞപ്പോള്‍ രസം തോന്നി, ടൊവിനോ പറഞ്ഞു.