‘വര്‍ഷങ്ങളായുള്ള ആഗ്രഹം, വല്ലാത്ത സന്തോഷം’: ഒടുവില്‍ രശ്മി മന്ദാനയുടെ ആഗ്രഹം പൂവണിഞ്ഞു

തെന്നിന്ത്യന്‍ താരസുന്ദരി രശ്മി മന്ദാനയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം ഒടുവില്‍ പൂവണിയുകയാണ്. തനിക്ക് ഇന്നുവരെ ക്രഷ് തോന്നിയതും കാമുകനും ഭര്‍ത്താവുമായി ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ദളപതി വിജയ്‌ക്കൊപ്പമുള്ള ഒരു സിനിമയ്ക്ക് അവസരം ലഭിച്ചവിവരം താരം…

തെന്നിന്ത്യന്‍ താരസുന്ദരി രശ്മി മന്ദാനയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം ഒടുവില്‍ പൂവണിയുകയാണ്. തനിക്ക് ഇന്നുവരെ ക്രഷ് തോന്നിയതും കാമുകനും ഭര്‍ത്താവുമായി ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്ത ദളപതി വിജയ്‌ക്കൊപ്പമുള്ള ഒരു സിനിമയ്ക്ക് അവസരം ലഭിച്ചവിവരം താരം തന്നെയാണ് പങ്കുവെച്ചത്.

‘ശരിക്കും മറ്റെന്തോ പോലെ തോന്നുന്നു. വര്‍ഷങ്ങളായി സാറിനെ ഞാന്‍ കാണുന്നു, അന്ന് മുതല്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം, അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, അദ്ദേഹത്തോടൊപ്പം ഡാന്‍സ് ചെയ്യുക, അദ്ദേഹത്തോട് സംസാരിക്കുക. അങ്ങനെ എല്ലാം. അവസാനം എല്ലാത്തിനും ഇപ്പോള്‍ അവസരം ലഭിച്ചിരിക്കുന്നു. വല്ലാത്ത സന്തോഷം’- വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്മിക കുറിച്ചു.

രശ്മികയ്ക്ക് ആശംസകളുമായി ആരാധകരും രംഗത്തെത്തി. വിജയ് ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തിന് നിലവില്‍ പേര് ഇട്ടിട്ടില്ല.