ഇത് നടി ജിസ്മ തന്നെയോ? മെയ്‌ക്കോവറില്‍ ഞെട്ടി ആരാധകര്‍: ഗ്ലാമറസ് ലുക്കില്‍ എത്തിയതിനെ കുറിച്ച് ജിസ്മ

മോഡലും നടിയുമായ ജിസ്മ ജിജിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 78 കിലോ ശരീര ഭാരത്തില്‍നിന്നും 26 കിലോ കുറച്ച് 52 കിലോയിലേയ്ക്ക് എത്തിയപ്പോള്‍ രൂപത്തിലടക്കം ജിസ്മിയിലുണ്ടായ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ്…

മോഡലും നടിയുമായ ജിസ്മ ജിജിയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. 78 കിലോ ശരീര ഭാരത്തില്‍നിന്നും 26 കിലോ കുറച്ച് 52 കിലോയിലേയ്ക്ക് എത്തിയപ്പോള്‍ രൂപത്തിലടക്കം ജിസ്മിയിലുണ്ടായ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഒരു അഭിമുഖത്തില്‍ മേയ്‌ക്കോവര്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കുയാണ് താരം.

ചെറുപ്പം മുതലേ അഭിനയത്തോട് വല്ലാത്ത ആഗ്രഹവുമായി നടന്ന ആളാണ് താനെന്ന് ജിസ്മ പറയുന്നു. മോഡലിങ്ങും ഇഷ്ടമായിരുന്നു. വേറെയും പല കാരണങ്ങളുമുണ്ട്. എല്ലാം കൂടി വന്നപ്പോള്‍… അങ്ങനെയാണ് ട്രാന്‍സ്ഫര്‍മേഷന് വേണ്ടി ട്രൈ ചെയ്ത് നോക്കാമെന്ന് വിചാരിച്ച. അമ്മ വരെ എന്നോട് പറഞ്ഞിട്ടുണ്ട് ജിസ്മ നിന്റെ വണ്ണം കുറയില്ല, വേണ്ടാത്ത പണിയ്ക്ക് നില്‍ക്കണ്ടാ എന്ന് ജിസ്മ പറയുന്നു.

ചെറുപ്പം മുതലേ ശാരീരിക പ്രകൃതത്തിന്റെ പേരില്‍ ഒരുപാട് ബുള്ളിയിങ്ങൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ചൊക്കെ ഞാന്‍ എല്ലായിടത്തും അങ്ങനെ പറയാറില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റിട്ടപ്പോള്‍ കുറെ പേര്‍ സപ്പോര്‍ട്ട് ചെയ്യുകയും മറ്റു ചിലര്‍ വിമര്‍ശിക്കുകയുമൊക്കെ ചെയ്തിരുന്നു. ബോഡി ഷെയിമിങ്ങിന്റെ പേരില്‍ ഒറ്റപ്പെടലുകളുമൊക്കെയുണ്ടായിട്ടുണ്ട്.

അമ്മ വരെ തളര്‍ത്തിയെങ്കിലും ഞാന്‍ തളര്‍ന്നില്ല. അനിയന്‍ ബാസ്‌കറ്റ് ബോള്‍ ട്രെയിനറാണ്. അവന്‍ പിള്ളേരെ ട്രെയിന്‍ ചെയ്തപ്പോള്‍ ഞാന്‍ പോയി എനിക്ക് തടി കുറയ്ക്കണം എന്ന് പറഞ്ഞു. അങ്ങനെ കുറച്ച് വര്‍ക്കൌട്ടൊക്കെ പറഞ്ഞ് തന്നു. അങ്ങനെ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയപ്പോള്‍ അവന്‍ കൂടുതല്‍ വര്‍ക്കൌട്ട് പറഞ്ഞു തന്നു. വീട്ടില്‍ തന്നെയിരുന്നായിരുന്നു എക്‌സര്‍സൈസൊക്കെ ചെയ്തത്. ആറുമാസങ്ങള്‍ കൊണ്ടാണ് വണ്ണം കുറച്ചത്. അത്രയും പെട്ടെന്നാരും വണ്ണം കുറയ്ക്കരുതെന്നും ജിസ്മ ഓര്‍മ്മിപ്പിച്ചു.