‘അറിയുന്ന പണി എടുത്താപോരേ’ എന്ന് ആരാധകന്‍, ‘അറിയുന്ന പണി തന്നെയാണ്, ഇനിയുമത് ചെയ്യുമെന്ന്’ സനുഷ

പൊതുവേദിയില്‍ വച്ച് നടന്ന തന്റെ നൃത്തപ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി സനുഷ സന്തോഷ്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഡാന്‍സ് വീഡിയോ വീണ്ടും പങ്കുവെച്ചാണ് സനുഷ പരിഹാസ കമന്റുകള്‍ക്ക് മറുപടി നല്‍കിയത്. ‘അപ്പോ ഇതും വശമുണ്ട്……

പൊതുവേദിയില്‍ വച്ച് നടന്ന തന്റെ നൃത്തപ്രകടനത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി നടി സനുഷ സന്തോഷ്. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഡാന്‍സ് വീഡിയോ വീണ്ടും പങ്കുവെച്ചാണ് സനുഷ പരിഹാസ കമന്റുകള്‍ക്ക് മറുപടി നല്‍കിയത്.

‘അപ്പോ ഇതും വശമുണ്ട്… ല്ലേ….” എന്ന കമന്റിന്റെ മറുപടി. അതെ, എനിക്ക് മനോഹരമായി നൃത്തം ചെയ്യാനറിയാം. എനിക്ക് നൃത്തം ഒരുപാട് ഇഷ്ടവുമാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ ഞാന്‍ ഒരു വേദിയില്‍ നടത്തിയ നൃത്ത പ്രകടനത്തിന്റെ വിഡിയോ ആണിത്.’

‘അറിയുന്ന പണി എടുത്താ പോരേ മോളേ” എന്നു പറഞ്ഞു പരിഹസിച്ചവര്‍ക്കായാണ് ഇപ്പോള്‍ ഇത് ഇവിടെ പങ്കുവയ്ക്കുന്നത്. അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും എന്നു ഞാന്‍ പ്രഖ്യാപിക്കുന്നു. ഇതുവരെയുള്ള തന്റെ ജീവിത യാത്രയില്‍ പിന്തുണയായും പ്രചോദനമായും കൂടെ നിന്ന എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു’ സനുഷ ഫെയ്സ്ബുക്കില്‍ കുറിച്ചു.