Film News

നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ശ്രദ്ധ നേടുന്നു !!

നടി രേവതി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് സലാം വെങ്കി. ഇഷ്ട നടി കൂടിയായ കജോൾ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ, ഒരമ്മയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ആരംഭിച്ചു. ബാനർ ബ്ലൈവ് പ്രൊഡക്ഷൻസ്, ടേക്ക് 23 സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സുരാജ് സിങ്, ശ്രദ്ധ അഗർവാൾ, വർഷ കുക്രേജ എന്നിവർ ചേർന്നാണ് നിർമ്മാണം.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷം രേവതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 2010 ൽ പുറത്തിറങ്ങിയ ബോളിവുഡ് ആന്തോളജിയായ “Mumbai Cutting” ലെ “Parcel” എന്ന സെഗ്മെന്റാണ് രേവതി ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.

Trending

To Top