ചാന്ത്‌പൊട്ടിലെ കഥാപാത്രം എനിക്ക് നഷ്ടപ്പെട്ടതാണ്..!! സങ്കടത്തോടെ സൈജു കുറുപ്പ്!

സിനിമ എന്ന അടങ്ങാത്ത ആഗ്രഹത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന ഒരു നടനാണ് സൈജു കുറുപ്പ്. സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് മുന്‍പ് താന്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട് എന്ന് താരം തന്നെ…

സിനിമ എന്ന അടങ്ങാത്ത ആഗ്രഹത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന ഒരു നടനാണ് സൈജു കുറുപ്പ്. സിനിമ എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് മുന്‍പ് താന്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട് എന്ന് താരം തന്നെ അഭിമുഖങ്ങളില്‍ വെച്ച് പറഞ്ഞിട്ടുണ്ട്. ഇന്ന് ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലെ നായകപദവിയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് താരം.


ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ട സിനിമകളെ കുറിച്ചാണ് സൈജു മനസ്സ് തുറക്കുന്നത്. ചാന്ത്‌പൊട്ട് എന്ന സിനിമയിലെ കഥാപാത്രം നഷ്ടപ്പെട്ട് പോയത് വല്ലാത്ത വിഷമം ഉണ്ടാക്കി എന്നാണ് അദ്ദേഹം പറയുന്നത്. താരത്തിന്റെ വാക്കുകളിലേക്ക്… നല്ല കഥാപാത്രങ്ങള്‍ കൈയ്യില്‍ പോയാല്‍ ഭയങ്കര സങ്കടമാണ്. തനിക്ക് അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ് എന്ന സിനിമയിലേക്ക് തന്നെ കാസ്റ്റ് ചെയ്തിരുന്നു.

പിന്നീട് രാജീവ് പിള്ളയാണ് അത് ചെയ്തത്. അത് തനിക്ക് ഭയങ്കര വിഷമമായതാണ്. അതുപോലെ ദിലീപിന്റെ ചാന്ത്‌പൊട്ട് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ചെയ്ത കഥാപാത്രത്തിന് തന്നെ കാസ്റ്റ് ചെയ്തിരുന്നു. അതും നഷ്ടപ്പെട്ടത് ഭയങ്കര വേദനയുണ്ടാക്കി. സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തില്‍ സുധീര്‍ കരമന ചെയ്ത വേഷം തന്റെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടതാണ്. ആര്‍ക്കറിയാം സിനിമയില്‍ ഷറഫുദ്ദീന്‍ ചെയ്ത വേഷം, ഒക്കെ തനിക്ക് നഷ്ടപ്പെട്ടതാണ്.

എല്ലാം ഡേറ്റിന്റെ പ്രശ്‌നം കാരണം പോയതാണ്. സിറ്റി ഓഫ് ഗോഡിന്റെ സമയത്ത് തനിക്ക് ഡേറ്റോട് ഡേറ്റ് ആയിരുന്നു. സിറ്റി ഓഫ് ഗോഡിന്റെ ഓഫര്‍ വരുന്നതിന് ഒരാഴ്ച മുമ്പാണ് താന്‍ മറ്റൊരു പടം കമ്മിറ്റ് ചെയ്യുന്നത്. അതിന് മുമ്പും ശേഷവും തനിക്ക് സിനിമകള്‍ ഇല്ലാതെ ഇരിക്കുകയായിരുന്നു. അങ്ങനെ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങള്‍ തന്റെ കൈയ്യില്‍ നിന്ന് പോവുമ്പോള്‍ വളരെ വിഷമമാണെന്നും സൈജു കുറുപ്പ് പറയുന്നു.