പ്രൊഡക്ഷൻ നമ്പർ 1 ; ശ്രീനാഥ് ഭാസി ,സൈജു കുറുപ്പ് ചിത്രമൊരുങ്ങുന്നു

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം…

ശ്രീനാഥ് ഭാസി, ലാൽ, സൈജു കുറുപ്പ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ പൂജ കൊച്ചിയിൽ നടന്നു. പ്രൊഡക്ഷൻ നമ്പർ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോർജ് ആണ് സംവിധാനം ചെയ്യുന്നത്. വീകം, കനകരാജ്യം എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ സാഗർ ഹരിയുടെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രമാണിത്


ചിത്രത്തിൽ സലീം കുമാർ, രവീണ രവി, അഭിജ, വിജയകുമാർ, രാജേഷ് ശർമ്മ തുടങ്ങിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ലിറ്റിൽ ക്രൂ പ്രൊഡക്ഷന്റെ ബാനറിൽ ഫൈസൽ രാജ, റെമീസ് രാജ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.സാഗർ തന്നെയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ.സനീഷ് സ്റ്റാൻലി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്.

സംഗീതം വരുൺ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, പ്രൊജക്റ്റ് ഡിസൈനർ സ്റ്റീഫൻ വല്ലിയറ,ആർട്ട് പ്രദീപ് എം വി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, വസ്ത്രാലങ്കാരം വിപിൻ ദാസ്, പി ആർ ഒ പി.ശിവപ്രസാദ് എന്നിവരാണ് പ്രൊഡക്ഷൻ നമ്പർ 1 എന്ന സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.