കോപ്പിയടിച്ചിട്ടില്ല!! വിവാദത്തില്‍ ഒടുവില്‍ പ്രതികരിച്ച് ഋഷഭ് ഷെട്ടി!

കാന്താര സിനിമ ഇപ്പോള്‍ കേരളത്തിലും തരംഗമായി തീര്‍ന്നിരിക്കുകയാണ്. സിനിമയിലെ വരാഹരൂപം എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണം അറിയിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി…

കാന്താര സിനിമ ഇപ്പോള്‍ കേരളത്തിലും തരംഗമായി തീര്‍ന്നിരിക്കുകയാണ്. സിനിമയിലെ വരാഹരൂപം എന്ന ഗാനത്തെ ചൊല്ലിയുള്ള വിവാദവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരണം അറിയിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. വരാഹരൂപം എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ നവരസ എന്ന ഗാനത്തില്‍ നിന്ന് കോപ്പിയടിച്ചതാണെന്ന് ആണ് പരക്കെ ചര്‍ച്ചകള്‍, എന്നാല്‍ തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസ’യുമായി ‘വരാഹരൂപ’ത്തിന് ബന്ധമില്ല എന്നും പാട്ട് കൊപ്പിയടിച്ചിട്ടില്ല എന്നുമാണ് ഋഷഭ് ഷെട്ടിയുടെ പ്രതികരണം.

കാന്താരയുടെ വിജയാഘോഷത്തിന് കേരളത്തില്‍ എത്തിയ ഋഷഭ് ഷെട്ടി പത്ര സമ്മേളനത്തില്‍ വെച്ചാണ് ഈ കാര്യം പറഞ്ഞത്. ഞങ്ങളും ഒരു ക്ലാസിക്ക് ബേസ് ചെയ്താണ് ആ ഗാനം ചെയ്തത്. ഇങ്ങനെ ഒരു പ്രശ്‌നം നടന്നുകൊണ്ടിരിക്കെ അതിനെ കുറിച്ച് ഇവിടെ വന്ന് സംസാരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.. അവരുടെ ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ മറുപടി കൊടുത്തുകൊണ്ടിരിക്കുകയാണ് എന്നും.. ഒരിക്കലും ആ ഗാനം ഞങ്ങള്‍ കോപ്പിയടിച്ചിട്ടില്ല എന്നുമാണ് അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞത്.

നവരസയുടെ തനി പകര്‍പ്പാണ് കാന്താരയില്‍ ഉപയോഗിച്ചിരിക്കുന്നത് എന്നായിരുന്നു തൈക്കുടം ബ്രിഡ്ജിന്റെ ആരോപണം. അതേസമയം, ‘കാന്താര’ സിനിമയിലെ ‘വരാഹ രൂപം’ ഗാനത്തിനെതിരെ തൈക്കൂടം ബ്രിഡ്ജ് നല്‍കിയ ഹര്‍ജി പരിഗണിച്ച് ഗാനം നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, സംഗീത സംവിധായകന്‍ എന്നിവര്‍ക്കും ഗാനം സ്ട്രീം ചെയ്യുന്ന പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്,

സ്‌പോട്ടിഫൈ, വിന്‍ഗ്, ജിയോ സാവന്‍ എന്നിവര്‍ക്കാണ് ഗാനം കാണിക്കുന്നത് നിര്‍ത്തിവെക്കാനുള്ള ഉത്തരവ് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല സെഷന്‍ ജഡ്ജി പുറപ്പെടുവിച്ചത്. തൈക്കുടം ബ്രിഡ്ജിന് വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ സതീഷ് മൂര്‍ത്തിയാണ് ഹാജരായത്.