എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ തിരിച്ച് ഇഷ്ടമാണെന്ന് പറയേണ്ടതായിരുന്നു, മണിക്കുട്ടനെ കുറിച്ച് റിതു

പ്രേക്ഷരെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് ഇന്നലെ ബിഗ്‌ബോസ് വീട്ടിൽ നടന്നത്, പ്രേക്ഷരുടെ പ്രിയ മത്സരാർത്ഥി മണിക്കുട്ടൻ ഇന്നലെയാണ് ബിഗ്‌ബോസിൽ നിന്നും പുറത്ത് പോയത്, ബിഗ്‌ബോസ് താരങ്ങളെയും ഇത് ഞെട്ടിച്ച് കളഞ്ഞിരുന്നു.  മത്സരാർത്ഥികൾ ആരോടും പറയാതെ…

പ്രേക്ഷരെ ഞെട്ടിക്കുന്ന സംഭവങ്ങൾ ആണ് ഇന്നലെ ബിഗ്‌ബോസ് വീട്ടിൽ നടന്നത്, പ്രേക്ഷരുടെ പ്രിയ മത്സരാർത്ഥി മണിക്കുട്ടൻ ഇന്നലെയാണ് ബിഗ്‌ബോസിൽ നിന്നും പുറത്ത് പോയത്, ബിഗ്‌ബോസ് താരങ്ങളെയും ഇത് ഞെട്ടിച്ച് കളഞ്ഞിരുന്നു.  മത്സരാർത്ഥികൾ ആരോടും പറയാതെ കൺഫെഷൻ റൂമിൽ നിന്ന് നേരെ പുറത്തേക്ക് പോവുകയായിരുന്നു മണിക്കുട്ടൻ. മണിക്കുട്ടൻ പോയത് വിശ്വസിക്കാനാവാതെ മറ്റ് മത്സരാർഥികൾ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുകയും ഡിംപലും സൂര്യയുമടക്കമുള്ളവർ പൊട്ടിക്കരയുകയുമായിരുന്നു.ബിഗ്ബോസിനോട് സംസാരിക്കണമെന്ന മണിക്കുട്ടൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് ബിഗ്ബോസ് താരത്തെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിച്ചത്  ഭക്ഷണം കഴിച്ചിട്ടില്ല ഉറങ്ങാൻ കഴിയുന്നില്ല ബിഗ്‌ബോസിനെ കണ്ടാലേ അത് മാറു എന്നായിരുന്നു മണിക്കുട്ടൻ ബിഗ്‌ബോസിനോട് പറഞ്ഞു,

മണിക്കുട്ടന്റെ അഭ്യർത്ഥന പ്രകാരം താരത്തിനെ  കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയൂം ചെയ്തു, റൂമിൽ ചെന്നപ്പോഴാണ് മണിക്കുട്ടൻ തനിക്ക് ഇവിടെ നില്ക്കാൻ കഴിയില്ല എന്ന് ബിഗ്‌ബോസിനോട് പറഞ്ഞത്. സന്ധ്യയുമായുണ്ടായ ആശയവിനിമയ പ്രശ്നത്തിലെ ചർച്ച മോഹൻലാലിൻ്റെ മുന്നിൽ വെച്ച് വീണ്ടും ചർച്ചയാകപ്പെടുകയും അക്കാര്യത്തിൽ മോഹൻലാൽ സന്ധ്യയോട് മാപ്പ് പറയുകയും ചെയ്തത് മണിക്കുട്ടനെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു, ഇവിടെ തുടരാൻ കഴിയില്ല ദയവായി തന്നെ പുറത്ത് വിടണം എന്നാണ് മണിക്കുട്ടൻ ബിഗ്‌ബോസിനോട് പറഞ്ഞത്. പുറത്ത് ഇറങ്ങി ആരോടും ഒന്നും പറയാതെയാണ് മണിക്കുട്ടൻ പോയത്, മണിക്കുട്ടൻ പോയതിന്റെ വിഷമത്തിൽ പൊട്ടി കരയുന്ന ടിമ്പലിനെയും സുര്യയെയും കാണാൻ കഴിയുമായിരുന്നു, തനിക്ക് മണികുട്ടനോട് മാപ്പ് ചോദിക്കണം എന്ന് പറഞ്ഞാണ് സൂര്യ കരഞ്ഞത്,

സൂര്യയെ ആശ്വസിപ്പിക്കുക ആയിരുന്നു റിതു, ഇതിനു ശേഷം ക്യാമറക്ക് മുന്നിൽ എത്തി തന്റെ സങ്കടം റിതു അറിയിക്കുക ആയിരുന്നു. മണിക്കുട്ടൻ ചേട്ടന് പോകണമെന്നായിരുന്നു മനസിലെന്ന് അറിഞ്ഞിരുന്നില്ലെന്നും ഫിസിയോതെറാപ്പിയ്ക്കായാവും കൺഫെഷൻ റൂമിലേക്ക് പോയതെന്നാകും താൻ വിചാരിച്ചിരുന്നതെന്നും ഋതു തനിയെ ഇരുന്ന് പറയുന്നു. പോകാനായിരുന്നു ആഗ്രഹമെങ്കിൽ താനൊരിക്കലും ആഗ്രഹം സാധിക്കട്ടെയെന്ന് ആശംസിക്കില്ലായിരുന്നുവെന്നും മണിക്കുട്ടനോടായി ഋതു ക്യാമറയിൽ നോക്കി പറയുന്നു, വന്ന ആദ്യ ആഴ്ചയിൽ തന്നെ ഉമ്മ വെച്ച് തന്നോട് മണിക്കുട്ടൻ ഐ ലവ് യു പറഞ്ഞിരുന്നു എന്നാണ് റിതു പറയുന്നത്, അന്നേ താൻ തിരിച്ച് പറയേണ്ടതായിരുന്നു ഐലവ് യൂ മണിക്കുട്ടൻ ചേട്ടാ എന്ന്. ഉമ്മയും നൽകിക്കൊണ്ട് ഋതു പറഞ്ഞു. മണിക്കുട്ടൻ തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ആണ്  റിതു