Film News

കിടപ്പറയില്‍ ജാസ്മിനും റിയാസും ചെയ്തത് കണ്ടാല്‍..! വീഡിയോ പങ്കുവെച്ച് ബിഗ് ബോസ് താരങ്ങള്‍

ബിഗ് ബോസ് സീസണ്‍ ഫോറിലൂടെ ആരാധകരുടെ പ്രിയ താരങ്ങളായി മാറിയ വ്യക്തികളാണ് റിയാസും ജാസ്മിനും. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പുതുതായി പങ്കുവെച്ച് റീല്‍സ് വീഡിയോ ആണ് ചിരി പടര്‍ത്തുന്നത്. ഏറ്റവും പുതിയ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രിയപ്പെട്ട റിയാസും ജാസ്മിനും. നിങ്ങള്‍ ഒരു മോണിംഗ് പേഴ്‌സണ്‍ ആയിരിക്കുകയും എന്നാല്‍ നിങ്ങളുടെ സുഹൃത്ത് അങ്ങനെ അല്ലാതായിരിക്കുകയും എന്ന് കാണിച്ചാണ് ജാസ്മിനും റിയാസും ഈ ഫണ്‍ വീഡിയോ ചെയ്തിരിക്കുന്നത്.

വീഡിയോയ്ക്ക് ജാസ്മിന്‍ നല്‍കിയ ക്യാപ്ഷന്‍ കണ്ടാണ് ഇപ്പോള്‍ താരത്തിന്റെ ഫോളോവേഴ്‌സ് ഞെട്ടിയിരിക്കുന്നത്. ലെ ബൂട്ടി വൈബ്സ് : കിടപ്പറയില്‍ ജാസ്മിനും റിയാസും ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും.. എന്നാണ് ജാസ്മിന്‍ ഈ വീഡിയോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ക്യാപ്ഷന്‍ കണ്ട് ഞെട്ടിയല്ലോ എന്നാണ് പലരും കമന്റ് ബോക്‌സില്‍ കുറിയ്ക്കുന്നത്. വീഡിയോയ്ക്ക് മറ്റ് പല അടിക്കുറിപ്പുകളും കമന്റ് ബോക്‌സില്‍ ചിലര്‍ പങ്കുവെയ്ക്കുന്നുണ്ട്.

ജാസ്മിന്‍ ഉറങ്ങി കിടക്കുമ്പോള്‍ റിയാസിന്റെ കൊടുംക്രൂരത, ലെ റിയാസ് ഇവിടെ ഇപ്പോ എന്താ ഇണ്ടായേ.. ആരാ പടക്കം പൊട്ടിച്ചത്.. കുട്ടി മാമ ഞാന്‍ ഞെട്ടിമാമ.. ഇങ്ങനെ നീളുന്നു വീഡിയോയ്ക്ക് വന്ന കമന്റുകള്‍.. അതേസമയം, ജാസ്മിന്റെ അടിയില്‍ വീണ റിയാസിന് വല്ലതും പറ്റിയോ എന്ന് തിരക്കുന്നവരും ഉണ്ട്. എന്തായാലും വീഡിയോയും അടിക്കുറിപ്പും പൊളിച്ചു എന്നാണ് പലരും കമന്റ് ബോക്‌സില്‍ കുറിയ്ക്കുന്നത്.

ബിഗ് ബോസ് സീസണ്‍ ഫോറിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ വ്യക്തിയാണ് റിയാസ്.. എന്നാല്‍ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ റിയാസ് ഉടനെ തന്നെ ജാസ്മിനും നിമിഷയും തമ്മില്‍ മികച്ച സൗഹൃദ ബന്ധത്തില്‍ ആയിരുന്നു.., ഇന്നും അവര്‍ ആ സൗഹൃദം കൂടുതല്‍ ദൃഢമായി മുന്നോട്ട് കൊണ്ടുപോവുകയാണ്.

Trending

To Top