ദേ കേട്ടോളൂ ബഹളം!! ഇത് പറയും ബിഗ് ബോസ് വിജയി റിയാസ് സലീം തന്നെയെന്ന്!

മാനസികമായും ശാരീരികമായും പൊരുതി നിന്ന ബിഗ്ഗ് ബോസ്സ് വീട്ടിലെ 100 ദിനങ്ങള്‍ അതായിരുന്നു ഫൈനല്‍ ഫൈവില്‍ എത്തിയ നാല് പേരുടെ വിജയം, മറിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയുടെ പകുതി വെച്ച് എത്തിയ റിയാസ്…

മാനസികമായും ശാരീരികമായും പൊരുതി നിന്ന ബിഗ്ഗ് ബോസ്സ് വീട്ടിലെ 100 ദിനങ്ങള്‍ അതായിരുന്നു ഫൈനല്‍ ഫൈവില്‍ എത്തിയ നാല് പേരുടെ വിജയം, മറിച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയുടെ പകുതി വെച്ച് എത്തിയ റിയാസ് സലീം പ്രേക്ഷക ലക്ഷങ്ങളുടെ മനസ്സില്‍ ഇടം നേടികഴിഞ്ഞു. കടുത്ത മത്സരത്തിനൊടുവില്‍ വോട്ടിംഗ് നില മാറി മറിഞ്ഞപ്പോള്‍ ദില്‍ഷയാണ് ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോറിന്റെ വിജയി ആയത്. ബ്ലെസ്സ്‌ലി ഫസ്റ്റ് റണ്ണര്‍ അപ്പ് ആയപ്പോള്‍ റിയാസ് സലീം ആണ് സെക്കന്റ് റണ്ണര്‍ അപ്പ് ആയത്.

എന്നാല്‍ വിജയി ആയ ദില്‍ഷയ്ക്ക് പോലും ലഭിക്കാത്ത ആര്‍പ്പുവിളിയും കരഘോഷങ്ങളുമായിരുന്നു സഹ മത്സരാര്‍ത്ഥികളില്‍ നിന്ന് ഷോയില്‍ നിന്ന് ഔട്ടായി ബിഗ് ബോസ് വേദിയിലേക്ക് എത്തിയപ്പോള്‍ റിയാസിന് ലഭിച്ചത്. അത് തന്നെയാണ് റിയാസാണ് വിജയി എന്ന് പറയാന്‍ കാരണം എന്നാണ് റിയാസിന്റെ ആരാധകര്‍ പറയുന്നത്. ദ റിയല്‍ ഗെയിം ചേഞ്ചര്‍ റിയാസ് തന്നെയാണ് എന്നാണ് മോഹന്‍ലാല്‍ അടക്കം പറഞ്ഞിരിക്കുന്നത്. നിരവധിപ്പേര്‍ക്ക് ഇനി തന്റേടത്തോടെ കാര്യങ്ങള്‍ വിളിച്ച് പറയാനുള്ള വഴി വെട്ടിതെളിച്ചാണ് റിയാസ് നീ

ഈ ഷോയില്‍ നിന്ന് പുറത്തേക്ക് വരുന്നത് എന്നാണ് റിയാസിനെ അഭിനന്ദിച്ച് പ്രേക്ഷകര്‍ കുറിയ്ക്കുന്നത്. പേര്‍ളി മാണി.. ആര്യ തുടങ്ങി പ്രശസ്ത വ്യക്തികള്‍ പോലും റിയാസിന്റെ വ്യക്തിത്വത്തേയും മത്സരബുദ്ധിയേയും പ്രകീര്‍ത്തിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ദേ കേട്ടോളൂ… ബഹളം.. അത് വേറെ എവിടേലും കേട്ടോ.. കപ്പ് കിട്ടിയപ്പോ കേട്ടാര്‍ന്നോ… അതാണ്… അത്രേയുള്ളു!! എന്നാണ്.. റിയാസ് ഔട്ട് ആയി മോഹന്‍ലാലിന്റെ അടുത്തേക്ക് എത്തിയപ്പോഴുള്ള വീഡിയോ പങ്കുവെച്ച് റിയാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഇഷ്ടമുള്ളര്‍ ഷോ ജയിക്കില്ല.. പക്ഷേ ഒരുപാട് പേരുടെ ഹൃദയം ജയിക്കും എന്നാണ് പേര്‍ളി മാണി ഈ വീഡിയോയ്ക്ക് കമന്റായി കുറിച്ചിരിക്കുന്നത്. ശരിയാണ് പ്രേക്ഷക മനസ്സുകളില്‍ റിയാസ് ജയിച്ചുകഴിഞ്ഞു.

 

View this post on Instagram

 

A post shared by Riyas Salim⚡ (@riyas_salimm)

സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ താരത്തെ പ്രശംസിച്ച് നിരവധി കുറിപ്പുകളാണ് നിറയുന്നത്…തന്റെ ഹേറ്റേഴ്‌സിനെ പോലും ആരാധകരാക്കി മാറ്റിയ വ്യക്തി എന്ന നിലയില്‍ റിയാസ് തന്നെയാണ് ഈ ഷോയുടെ യഥാര്‍ത്ഥ വിജയി എന്നാണ് ആരാധകര്‍ കുറിയ്ക്കുന്നത്.