ഞങ്ങളോട് പൊറുക്കണം സാര്‍…! നമ്പി നാരായണനോട് മാപ്പ് പറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്!!

ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചും ഈ സിനിമയെ കുറിച്ചും സംവിധായകന്‍ സിദ്ദിഖ് പറഞ്ഞ…

ഇന്ത്യ കണ്ട ഏറ്റവും മികച്ച റോക്കറ്റ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ ചിത്രമാണ് ‘റോക്കട്രി: ദി നമ്പി ഇഫക്ട്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ചും ഈ സിനിമയെ കുറിച്ചും സംവിധായകന്‍ സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഓര്‍മ്മകളുടെ ഭ്രമണപഥം എന്ന് കുറിച്ചുകൊണ്ടാണ്… തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി അദ്ദേഹം ഈ സിനിമയെ കുറിച്ചും നമ്പി നാരായണന്‍ എന്ന വ്യക്തിയെ കുറിച്ചും പറഞ്ഞത്.. ശ്രീ നമ്പി നാരായണന്റെ ആത്മകഥയുടെ ആദ്യകോപ്പികളിലൊന്ന് തനിക്ക് പ്രജേഷ് തന്നിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

ഐഎസ് ആര്‍ ഒ ചാരക്കേസും നമ്പി നാരായണനും ഒക്കെ അത്രക്ക് കോളിളക്കം സൃഷ്ടിച്ച സംഭവങ്ങള്‍ ആയത് കൊണ്ടുതന്നെ താന്‍ അത് പെട്ടെന്ന് തന്നെ വായിച്ച് തീര്‍ത്തിരുന്നു എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്. പുസ്തകത്തിന്റെ പല ഭാഗങ്ങളും വായിച്ചത് നിറകണ്ണുകളോടയാണ്… ഇപ്പോഴിതാ.. സിനിമ കണ്ടതും അതിനേക്കാള്‍ വലിയ വേദനയോടെ ആണ് എന്നാണ് സിദ്ദിഖ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്.

ഈ സിനിമ കണ്ടപ്പോള്‍ ഒരു ഇന്ത്യക്കാരനെന്ന നിലയില്‍ അഭിമാനം തോന്നിയെങ്കിലും നമ്പി നാരായണന്‍ എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനോട് നമ്മള്‍ എന്താണ് ചെയ്തത്? എന്ന് കൂടി ചിന്തിച്ച് പോയി എന്ന് പറഞ്ഞുവെയ്ക്കുകയാണ് സംവിധായകന്‍ സിദ്ദിഖ്. പല സംഭാവനകളും രാജ്യത്തിന് സമര്‍പ്പിച്ച

അദ്ദേഹത്തിന് നമ്മള്‍ എന്താണ് ചാര്‍ത്തി കൊടുത്തത്? രാജ്യദ്രോഹിയെന്ന മുദ്ര! ശരിക്കും ലജ്ജതോന്നുന്നു.. എന്നും അദ്ദേഹം കുറിയ്ക്കുന്നു. ഇതില്‍ പിന്നീട് കുറച്ച് എങ്കിലും ആശ്വാസം തോന്നിയത്. നിരപരാധിയാണെന്ന് തെളിഞ്ഞതോടെ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന് പദ്മഭൂഷണ്‍ നല്‍കി ആദരിക്കുകയും, കേരള സര്‍ക്കാര്‍ ഒരു കോടി മുപ്പത് ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കുകയും എല്ലാം ചെയ്തതാണ്.

സര്‍ രാജ്യത്തിന് വേണ്ടി ഞാന്‍ അങ്ങയോട് മാപ്പ് ചോദിക്കുന്നു എന്നാണ് സിദ്ദിഖ് നമ്പി നാരായണനോടായി പറയുന്നത്. സര്‍ ഞങ്ങളോട് പൊറുക്കുക… എന്ന് കൂടി കുറിച്ചാണ് അദ്ദേഹം ഈ ക്ഷമാപണ കുറിപ്പ് അവസാനിപ്പിക്കുന്നത്.