Film News

പൊതുവേദിയില്‍ റോബിനും ആരതിയും ഒന്നിച്ചെത്തി..! പ്രണയാര്‍ദ്രമായ രംഗങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ബിഗ് ബോസ് നാലാം സീസണിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷണന്‍. ഉദ്ഘാടനങ്ങളും സിനിമകളുമായി തിരക്കിലായ താരം ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ തന്റെ ഭാവിവധുവിനെയും കൂട്ടി എത്തിയിരിക്കുകയാണ്. വേദിയില്‍ വെച്ചുള്ള ഇവരുടെ പ്രണയാര്‍ദ്ര രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായി മാറുന്നത്. കൊച്ചിയില്‍ ആണ് ഒരു പരിപാടിയ്ക്ക് വേണ്ടി ഇരുവരും ഒന്നിച്ച് എത്തിയത്. ഇരുവരേയും ഒന്നിച്ച് കാണാന്‍ നിരവധിപ്പേരാണ് ഇവിടെ എത്തിച്ചേര്‍ന്നിരുന്നത്.

വേദിയില്‍ വെച്ച് ആരതിയ്‌ക്കൊപ്പം ചുവടുവെച്ച റോബിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.. ആരാധകര്‍ ഈ വീഡിയോ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്. ആരതിയെയാണ് റോബിന്‍ വിവാഹം ചെയ്യുന്നത് എന്നറിഞ്ഞതോടെ ആരതിയേയും റോബിനോളം സ്‌നേഹിക്കുന്നുണ്ട് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഒന്നിച്ച് പങ്കുവെയ്ക്കുന്ന വീഡിയോകള്‍ എല്ലാം പലപ്പോഴും വൈറലാണ്.

ഇപ്പോഴിതാ ഒരേ വേദിയില്‍ ഇരുവരും ഒന്നിച്ച് എത്തിയ ഈ നിമിഷവും ആരാധകര്‍ ആഘോഷിക്കുകയാണ്. ഫെബ്രുവരിയിലാവും ഇവരുടെ വിവാഹം എന്നാണ് റോബിന്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതുപോലൊരു പൊതുവേദിയില്‍ വെച്ചാണ് തന്റെ ഭാവി വധു ആരതിയാണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും റോബിന്‍ അറിയിച്ചത്. ഇപ്പോള്‍ സിനിമാ തിരക്കുകളില്‍ കൂടിയാണ് ഇരുവരും.

റോബിന്‍ ഇതിനോടകം തന്നെ നാലോളം സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ആരതിയും തന്റെ സിനിമാ തിരക്കുകളും ബിസിനസ് സംരംഭവുമായി മുന്നോട്ട് പോവുകയാണ്.

Trending

To Top