റോബിനെ കൈ പൊക്കി അഭിവാദ്യം ചെയ്ത് ദിലീപ്!!! ജനപ്രിയ നായകനെ വീഡിയോ കോള്‍ ചെയ്ത് റോബിന്‍

ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തായെങ്കിലും റോബിനെ കാത്തിരുന്നത് വന്‍ അവസരങ്ങളാണ്. സിനിമയില്‍ നായകനാകാനുള്ള സൗഭാഗ്യവും റോബിനെ തേടി എത്തി. മലയാളത്തിലെ പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിളയുടെ പതിനാലാമത്തെ ചിത്രത്തില്‍ നായകനാവുന്നത് റോബിനാണ്.

മാത്രമല്ല, സംവിധായകന്‍ പ്രിയദര്‍ശന്‍, പ്രൊഡ്യൂസര്‍ എന്‍എം ബാദുഷ എന്നിവരുള്‍പ്പെടെ മലയാള സിനിമയിലെ പ്രമുഖര്‍ക്കൊപ്പമുള്ള റോബിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

നിറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ, ജനപ്രിയ നായകന്‍ ദിലീപിനെ വീഡിയോ കോളില്‍ വിളിച്ച് ബിഗ് ബോസ് താരം റോബിന്‍. ഇന്‍സ്റ്റാഗ്രാമിലൂടെ റോബിന്‍ തന്നെയാണ് ദിലീപുമായി വീഡിയോ കോളില്‍ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുള്ളത്.

ദിലീപ് റോബിനെ കൈ പൊക്കി അഭിവാദ്യം ചെയ്ത് സംസാരിക്കുന്നതാണ് വീഡിയോ. വിക്രത്തിലെ ഹിറ്റ് ഗാനം ബാക്ക്ഗ്രൗണ്ടായി ചേര്‍ത്തിട്ടുണ്ട്. വീഡിയോയില്‍ ഇരുവരും സംസാരിക്കുന്നത് വ്യക്തമല്ല.

‘ദിലീപ് ഏട്ടാ…’ എന്ന അടിക്കുറിപ്പോടെയാണ് റോബിന്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
എന്തായാലും സംഭവവും സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

Previous articleറോമാന്റിക് ഹിറ്റ് ചിത്രം സീതാരാമത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് യുഎഇ
Next article‘സർജറി കഴിഞ്ഞിരിക്കുന്നു, രണ്ടാഴ്ചയ്ക്കുള്ളിൽ പതിയെ നടന്നു തുടങ്ങാം’ സുദേവ് നായർ