ഒരു വര്‍ഷത്തേക്കുള്ള അരി വീട്ടില്‍ എത്തി…!! സന്തോഷം പങ്കുവച്ച് റോണ്‍സണ്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോണ്‍സണ്‍. കൂടുതല്‍ നോമിനേഷനുകളില്‍ വന്നെങ്കിലും അവസാന നോമിനേഷന്‍ വരെ റോണ്‍സണ്‍ ഷോയില്‍ നിന്നു. തൊണ്ണൂറ്റിമൂന്നാം ദിവസം അപ്രതീക്ഷിതമായാണ് റോണ്‍സണ്‍ പുറത്തായത്. കഴിഞ്ഞ ദിവസം…

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു റോണ്‍സണ്‍. കൂടുതല്‍ നോമിനേഷനുകളില്‍ വന്നെങ്കിലും അവസാന നോമിനേഷന്‍ വരെ റോണ്‍സണ്‍ ഷോയില്‍ നിന്നു. തൊണ്ണൂറ്റിമൂന്നാം ദിവസം അപ്രതീക്ഷിതമായാണ് റോണ്‍സണ്‍ പുറത്തായത്.

കഴിഞ്ഞ ദിവസം റോണ്‍സണിന്റെ ബെര്‍ത്ത് ഡേ സെലിബ്രേഷനും വൈറലായിരുന്നു. ബിഗ് ബോസില്‍ നിന്നും കിട്ടിയ സുഹൃത്തുക്കളായ നിമിഷ, ജാസ്മിന്‍, റിയാസ് എന്നിവര്‍ റോണ്‍സണ് സര്‍പ്രൈസുമായെത്തി ബെര്‍ത്ത്‌ഡേ ആഘോഷിച്ചത്.

ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും ആ സമ്മാനവും എത്തിയ സന്തോഷമാണ് റോണ്‍സണ്‍ പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസില്‍ സ്‌പോണ്‍സേഡ് ടാസ്‌ക്കില്‍ വിജയിയായതിന്റെ സമ്മാനമാണ് ഇപ്പോള്‍ റോണ്‍സണ്‍ ലഭിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തേക്കുളള ഇന്ത്യഗേറ്റിന്റെ അരിയാണ് റോണ്‍സണ് സമ്മാനം ലഭിച്ചിരുന്നത്. അതാണ് ഇപ്പോള്‍ താരത്തിന്റെ വീട്ടില്‍ എത്തിയിരിക്കുന്നത്. വീട്ടില്‍ അരികൊണ്ട് വന്നവര്‍ക്കും ഇന്ത്യഗേറ്റിന്റെ പ്രവര്‍ത്തകര്‍ക്കും ബിഗ് ബോസിനും റോണ്‍സണ്‍ നന്ദി പറയുകയും ചെയ്യുന്ന വീഡിയോ താരം തന്നെ പങ്കുവച്ചിട്ടുണ്ട്.

ഹൗസില്‍വെച്ച് നിരവധി സ്‌പോണ്‍സേഡ് ടാസ്‌ക്കുകള്‍ ഉണ്ടായിരുന്നു. മിക്ക മത്സരാര്‍ത്ഥികളും ഏതെങ്കിലും ഒരു ടാസ്‌ക്കിലെങ്കിലും വിജയിച്ചിരുന്നു, എന്നാല്‍ ലക്ഷ്മി പ്രിയ മാത്രം ഒരു സ്‌പോണ്‍സേഡ് ടാസ്‌ക്കിലും വിജയിച്ചിട്ടില്ല.