ചേച്ചിക്ക് ചോരാത്ത വീട് വേണമെന്ന അമ്മയുടെ ആഗ്രഹം! അമ്മയുടെ ചരമദിനത്തില്‍ ആ സ്വപ്‌നം സഫലമാക്കി സാഗര്‍ സൂര്യ

തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടന്‍ സാഗര്‍ സൂര്യ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ഥിയായി സാഗര്‍ എത്തിയിരുന്നു. ഷോയിലൂടെയാണ് താരത്തിനെ ആരാധകര്‍ അടുത്ത് അറിയുന്നത്. ഷോയില്‍ രണ്ട്…

തട്ടീം മുട്ടീം പരമ്പരയിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടന്‍ സാഗര്‍ സൂര്യ. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 5ല്‍ മത്സരാര്‍ഥിയായി സാഗര്‍ എത്തിയിരുന്നു. ഷോയിലൂടെയാണ് താരത്തിനെ ആരാധകര്‍ അടുത്ത് അറിയുന്നത്. ഷോയില്‍ രണ്ട് മാസം പൂര്‍ത്തിയാക്കിയാണ് സാഗര്‍ പുറത്തുപോയത്.

ഇപ്പോഴിതാ സാഗര്‍ പങ്കുവെച്ച ഒരു പോസ്റ്റ് വൈറല്‍ ആയിരിക്കുകയാണ്. തന്റെ അമ്മയുടെ ആഗ്രഹം സഫലമാക്കിയ സന്തോഷമാണ് സാഗര്‍ പങ്കുവയ്ക്കുന്നത്. അമ്മയുടെ ആഗ്രഹത്തിന് വേണ്ടിയാണ് ബിഗ് ബോസിലെത്തിയതെന്നും സാഗര്‍ പറഞ്ഞിരുന്നു. കോവിഡ് കാലത്താണ് സാഗറിന് അമ്മയെ നഷ്ടമായത്.

തന്റെ വീട്ടിലെ സഹായി ആയിരുന്ന ചേച്ചിക്ക് അടച്ചുറപ്പുള്ള വീട് വേണം എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. അതാണ് അമ്മയുടെ ചരമവാര്‍ഷിക ദിനത്തില്‍ സാഗര്‍ യാഥാര്‍ഥ്യമാക്കിയത്. ചേച്ചിക്ക് വീട് വച്ച് കൊടുക്കണം എന്നത് തന്റെ മരിച്ചു പോയ അമ്മയുടെ ആഗ്രഹമായിരുന്നുവെന്ന് ഷോയില്‍ സാഗര്‍ പറഞ്ഞിരുന്നു.

‘അധികം ആഗ്രഹങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്റെ അമ്മയ്ക്ക്, പക്ഷെ മഴ പെയ്യുമ്പോള്‍ ചോരാത്ത ഒരു വീട് ചേച്ചിക്ക് വേണമെന്ന് എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ന് അമ്മ ഇല്ലെങ്കില്‍ കൂടി ആ സ്വപ്നവും യാഥാര്‍ത്ഥ്യമായി അമ്മേ..

ഒരുപാടു സന്തോഷം എന്റെ സ്വപ്നത്തിന് കൂടെ നിന്നവര്‍ക്കു എല്ലാം. ഇന്ന് ജൂണ്‍ 11 അമ്മ പോയിട്ട് 3 വര്‍ഷം ആയി. ഇന്ന് ഈ ദിവസം അമ്മ ആഗ്രഹിച്ച പോലെ ചേച്ചിക്ക് ഒരു നല്ല വീട് വെച്ചുകൊടുക്കാന്‍ പറ്റി.

ഒരു നന്ദിയില്‍ ഒതുക്കാന്‍ കഴിയുന്നത് അല്ല എന്നു അറിയാം എന്നാല്‍ പോലും എല്ലാവരോടും ഒരുപാടു നന്ദി പറയുന്നു’, എന്നാണ് സാഗര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചത്. നിരവധി പേരാണ് സാഗറിനെ അഭിനന്ദിക്കുന്നത്. സാഗറിന്റെ പ്രവൃത്തി വളരെ നല്ലതാണ്, അമ്മയ്ക്ക് സാഗറിനെ ഓര്‍ത്ത് അഭിമാനിക്കാമെന്നും ആരാധകര്‍ പറയുന്നുണ്ട്.

 

View this post on Instagram

 

A post shared by Sagar Surya (@sagarsurya__)