Film News

തുടർച്ചയായി പത്ത് ഹിറ്റുകൾ വന്ന സമയത്താണ് ഞാൻ സിനിമയിൽ നിന്ന് പോകുന്നത്

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ബാബു ആന്റണി. വില്ലൻ വേഷങ്ങളിൽ ആണ് താരം കൂടുതലായും പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. ഒരു സമയത്ത് ബാബു ആന്റണിയെ സ്‌ക്രീനിൽ കാണുമ്പോൾ പോലും പ്രേക്ഷകർ ഭയന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ഒരു വില്ലൻ എന്ന നിലയിൽ അത്രയേറെ സ്വാധീനമാണ് ബാബു ആന്റണി പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കി എടുത്തത്. ഒരു പക്ഷെ ബാബു ആന്റണിയോളം ആരാധകർ ഉണ്ടായിരുന്ന മറ്റൊരു വില്ലൻ കഥാപാത്രവും ആ സമയത്ത് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം. അത്രയേറെ ആരാധകരെയാണ് താരം മലയാള സിനിമയിൽ കൂടി ഉണ്ടാക്കിയെടുത്തത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം സിനിമ വിടുന്നത്.

സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയ ബാബു ആന്റണി ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ താരം നൽകിയ അഭുമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സിനിമയിൽ നിന്ന് തിളങ്ങി നിൽക്കുന്ന സമയത്താണ് താൻ സിനിമ വിടുന്നത്. ആ സമയത്ത് എന്റെ പത്തോളം സിനിമകൾ ആണ് ഹിറ്റ് ആയി നിന്നത്. പല ഭീക്ഷണികളും എനിക്ക് സിനിമയിൽ നിന്ന് വന്നിട്ടുണ്ട്. ഭീക്ഷണിക്ക് വഴങ്ങി ഇല്ലെങ്കിൽ നിന്റെ സിനിമ ജീവിതം തന്നെ അവസാനിപ്പിക്കും എന്ന് എന്റെ മുഖത്ത് നോക്കി ഒരാൾ പറഞ്ഞിട്ടുണ്ട്. ഞാൻ കുഴപ്പമില്ല എന്നാണ് അതിനു പറഞ്ഞ മറുപടി.

അങ്ങനെ സിനിമയിൽ നിന്നും ഞാൻ അമേരിക്കയിൽ പോയി. അവിടെ വെച്ചാണ് താൻ തന്റെ ഭാര്യയെ കണ്ടു മുട്ടുന്നത്. അങനെ വിവാഹം കഴിക്കുകയും അവിടെ തന്നെ കുടുംബമാകുകയും ചെയ്തു. ആ സമയത്തും തനിക്ക് നിരവധി അവരങ്ങൾ മലയാളത്തിൽ നിന്നും വന്നിരുന്നു. എന്നാൽ അതിൽ പ്രത്യേകിച്ച് പുതിയതായി ഒന്നും ചെയ്യാനില്ല എന്ന് തനിക്ക് തോന്നിയത് കൊണ്ട് ആ അവസരങ്ങൾ ഒക്കെ താൻ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു എന്നുമാണ് ബാബു ആന്റണി അഭിമുഖത്തിൽ പറയുന്നത്. എന്നാൽ ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തന്റെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് താരം.

Trending

To Top