Film News

ആത്മഹത്യയില്‍ നിന്ന് അയാളെ ജീവിതത്തിലേക്ക് എത്തിച്ചത് കെ. എസ് ചിത്രയുടെ പാട്ട് ..!! ആ ഗാനം ഇതാണ്..!!

കെ.എസ് ചിത്ര എന്ന അനുഗ്രഹീത ഗായികയുടെ ഒരു പാട്ട് പോലും കേള്‍ക്കാതെ എങ്ങനെയാണ് മലയാളികളുടെ ഒരു ദിനം പൂര്‍ണമാവുക. ചിത്രയെ കുറിച്ച് പറയുമ്പോള്‍ തന്നെ ചിരികൊണ്ട് പ്രസന്നമായ ആ മുഖം ആരാധകരുടെ മനസ്സില്‍ തെളിഞ്ഞു വരും. ജീവിതത്തില്‍ പല പ്രതിസന്ധികള്‍ ഉണ്ടായിരുന്നിട്ടും പാട്ടിലൂടെ അതില്‍ നിന്നെല്ലാം ആശ്വാസം കണ്ടെത്തുകയായിരുന്നു ഈ ഗായിക. പാട്ടുകള്‍ എന്നും ഒരു തെറാപ്പി കൂടിയാണ്. മനം മടുത്ത് നില്‍ക്കുന്ന മനുഷ്യന്റെ മനസ്സില്‍ ജീവിക്കാനുള്ള പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ പോലുമള്ള ശക്തി സംഗീതത്തിനുണ്ട്.

ഇപ്പോഴിതാ കെ.എസ് ചിത്രയുടെ ഒരു ഗാനവും അത്തരത്തില്‍ ജീവിതം മടുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ സാധിച്ചു എന്നതിനെ കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയപ്പോഴാണ് താന്‍ ആലപിച്ചൊരു ഗാനം ഒരു ആരാധകന്റെ ജീവന്‍ രക്ഷിച്ച അനുഭവം ഗായിക പങ്കുവെച്ചത്. ജീവിതം മടുത്തു നിന്ന അവസരത്തില്‍ എല്ലാം അവസാനിപ്പിക്കാം എന്നയാള്‍ തീരുമാനിച്ചു. അങ്ങനെയൊരു തീരുമാനത്തില്‍ നില്‍കുമ്പോള്‍ എവിടെനിന്നോ ഈ ഗാനം അയാള്‍ കേട്ടു. അപ്പോള്‍ തോന്നി, എന്തുമണ്ടത്തരമാണ് താന്‍ കാണിക്കുന്നതെന്ന്.

എന്തുകൊണ്ട് മുന്നോട്ട് ഒന്ന് പൊരുതികൂടാ, ഒന്ന് ശ്രമിച്ച് നോക്കാം എന്ന് അയാള്‍ക്ക് തോന്നി. അങ്ങനെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങി. ഒരു ചടങ്ങില്‍വെച്ച് കെ എസ് ചിത്രയെ നേരില്‍ കണ്ട് കാലുതൊട്ട് പറഞ്ഞ അനുഭവമാണ് ഇത്… പ്രിയപ്പെട്ട ഗായിക തന്നെ ഇതേ കുറിച്ച് വേദിയില്‍ വെച്ച് ഇത് പറഞ്ഞു. ആ ഗാനം ഏതാണെന്ന് അല്ലേ.. ഓട്ടോഗ്രാഫ് എന്ന ചിത്രത്തില്‍ കെ എസ് ചിത്ര ആലപിച്ച ഗാനമാണ് ‘ഓവ്വോരു പൂക്കളുമേ..’ എന്ന ഗാനംമായിരുന്നു അത്. ജീവിതം എന്നാല്‍ തന്നെ പോരാടേണ്ട പോര്‍ക്കളാണ് എന്ന് അര്‍ത്ഥമാക്കുന്ന ഈ ഗാനത്തിന്റെ ഓരോ വരിയും വലിയ അര്‍ത്ഥതലങ്ങള്‍ ഉള്ളതാണ്.

 

 

Trending

To Top