അമ്മ കൗസല്യ, അച്ഛൻ ഗംഗാധരൻ, പിന്നെ താൻ എങ്ങനെ സലിം ആയെന്ന് വെളിപ്പെടുത്തി സലിം കുമാർ

മലയാള സിനിമയിലെ മിന്നും താരമാണ് സലിം കുമാർ, പകരം വെക്കാത്ത നടൻ എന്ന് തന്നെ സലിം കുമാറിനെ വിശേഷിപ്പിക്കാം, ഹാസ്യ വേഷങ്ങളിൽ തുടങ്ങിയ താരം ഇപ്പോൾ നടനായും സീരിയസ് വേഷങ്ങളിലും ഏറെ തിളങ്ങുകയാണ്, 1969…

മലയാള സിനിമയിലെ മിന്നും താരമാണ് സലിം കുമാർ, പകരം വെക്കാത്ത നടൻ എന്ന് തന്നെ സലിം കുമാറിനെ വിശേഷിപ്പിക്കാം, ഹാസ്യ വേഷങ്ങളിൽ തുടങ്ങിയ താരം ഇപ്പോൾ നടനായും സീരിയസ് വേഷങ്ങളിലും ഏറെ തിളങ്ങുകയാണ്, 1969 ഒക്ടോബറിൽ എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലുള്ള ചിറ്റാറ്റുകരയിൽ ആണ് താരത്തിന്റെ ജനനം. ചിറ്റാറ്റുകര ഗവണ്മെന്റ് എൽ പി സ്കൂൾ,ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ നോർത്ത് പറവൂർ എന്നിവിടങ്ങളിലായിരുന്നു സലിം കുമാർ തന്റെ പ്രാഥമിക വിദ്യാഭാസ്യം പൂർത്തിയാക്കിയത്, കുട്ടിയായിരിയ്ക്കുമ്പോൾ ഗായകനാകാനായിരുന്നു സലിമിന് ആഗ്രഹം. എന്നാൽ പിന്നീട് അദ്ദേഹം എത്തിപ്പെട്ടത് മിമിക്രി രംഗത്തായിരുന്നു. മിമിക്രിയിൽ നിന്നും സിനിമ മേഘലയിലേക്കുള്ള അദ്ദേഹത്തിന്റെ ദൂരം വളരെ ചെറുതായിരുന്നു, പഠനകാലത്ത് സലിംകുമാർ മിമിക്രിയിൽ മൂന്നുതവണ യൂണിവേഴ്സിറ്റി വിജയിയായി. പിന്നീട് അദ്ദേഹം കൊച്ചിൻ കലാഭവനിൽ ചേർന്നു. താമസിയാതെ കലാഭവനിലെ പ്രധാന മിമിക്രിതാരമായി സലിംകുമാർ മാറി.

ഇപ്പോൾ തനിക്ക് എന്ത് കൊണ്ടാണ് സലിം കുമാർ എന്ന പേര് ലഭിച്ചത് എന്ന് താരം തുറന്നു പറയുകയാണ്, തനിക്ക് സലിം എന്ന് പേരിടാൻ തീരുമാനിച്ചത് തന്റെ അച്ഛൻ ആയിരുന്നു എന്നാണ് താരം പറയുന്നത്,  താൻ ഒരു ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത്, എന്നാൽ എന്റെ അച്ഛൻ ഒരു ദൈവ വിശ്വാസി ആയിരുന്നില്ല, സഹോദരൻ അയ്യപ്പനെ പിന്തുടർന്നിരുന്ന ഒരു വ്യക്തിയായിരുന്നു പിതാവ്. ഒരു നിരീശ്വരവാദി ആയിരുന്നു അദ്ദേഹം, മതപരമായ വേർതിരിവുകൾ ഒഴിവാക്കാനായിരുന്നു പിതാവ് ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നാണ് താരം വ്യക്തമാക്കുന്നത്,

അടുത്തിടെ ഇറങ്ങിയ ഫഹദ് ചിത്രം മാലിക്കിൽ  വളരെ ശ്രദ്ധിക്കെപെട്ട ഒരു വേഷമാണ് സലിം കുമാർ ചെയ്തത്, ചിത്രത്തിലെ താരത്തിന്റെ ചെറുപ്പകാലം അഭിനയിച്ചത് താരത്തിന്റെ മകൻ തന്നെ ആയിരുന്നു, സലിം കുമാർ എന്നെ നടനെ പ്രേക്ഷകർ കൂടുതൽ മനസ്സിലാക്കിയ ചിത്രം ആയിരുന്നു ആദാമിന്റെ മകൻ, അച്ഛനുറങ്ങാത്ത വീട് എന്നീ ചിത്രങ്ങളിൽ, ഈ സിനിമകളിൽ വളരെ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്, അതുവരെയുണ്ടായിരുന്ന തന്റെ കോമഡി വേഷങ്ങൾ കാറ്റിൽ പറത്തിയാണ് താരം ഈ സീരിയസ് വേഷങ്ങൾ ചെയ്ത്.  ആദാമിൻറെ മകൻ അബു എന്ന ചിത്രത്തിന് അദ്ദേഹം നാഷണൽ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

1996-ൽ ഇഷ്ടമാണു നൂറുവട്ടം എന്ന സിനിമയിലാണ് സലിംകുമാർ ആദ്യമായി അഭിനയിയ്ക്കുന്നത്. ഏതാനും വർഷങ്ങൾക്കുള്ളിൽ മലയാളത്തിലെ മുൻനിര കോമഡി താരമായി സലിം കുമാർ വളർന്നു. തെങ്കാശിപ്പട്ടണം, ഈ പറക്കും തളിക, സി ഐ ഡി മൂസ, കല്യാണരാമൻ, പുലിവാൽ കല്യാണം..എന്നിങ്ങനെ നൂറുകണക്കിനു സിനിമകളിൽ അദ്ദേഹം മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ചു. 2004-ൽ പെരുമഴക്കാലം എന്ന സിനിമയിലെ സലിംകുമാറിന്റെ അഭിനയം നിരൂപകപ്രശംസ നേടി. 2005-ൽ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിൽ സലിംകുമാർ അവതരിപ്പിച്ച അച്ഛൻ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ വഴിത്തിരിവായിരുന്നു.