വധഭീഷണി! തോക്ക് മാത്രം പോര…ബുള്ളറ്റ് പ്രൂഫ് കാറും സ്വന്തമാക്കി സല്‍മാന്‍ ഖാന്‍

വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം താരം തോക്കിന് ലൈസന്‍സ് എടുത്തിരുന്നു. അതില്‍ മാത്രം ഒതുങ്ങുന്നതല്ല സുരക്ഷ, അതുകൊണ്ട് ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ്…

വധഭീഷണിയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ തന്റെ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസം താരം തോക്കിന് ലൈസന്‍സ് എടുത്തിരുന്നു. അതില്‍ മാത്രം ഒതുങ്ങുന്നതല്ല സുരക്ഷ, അതുകൊണ്ട് ഇപ്പോള്‍ ബുള്ളറ്റ് പ്രൂഫ് വാഹനവും സ്വന്തമാക്കിയിരിക്കുകയാണ് താരം. ടൊയോട്ടയുടെ ലാന്‍ഡ് ക്രൂയിസറിനെയാണ് അദ്ദേഹം ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റിയത്.

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചതിന് പിന്നാലെയ് സല്‍മാന്‍ ഖാനും പിതാവിനും നേരെ വധഭീഷണി ഉയര്‍ന്നത്. ”മൂസെവാലയുടെ ഗതി നിങ്ങള്‍ക്കമുണ്ടാവും” കത്തില്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന മൂസെവാലയെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. ഇതോടെയാണ് താരം ബുള്ളറ്റ് പ്രൂഫ് വാഹനത്തിലേക്ക് മാറിയിരിക്കുന്നത്.

ബിഎംഡബ്ല്യു, ബെന്‍സ്, ലാന്‍ഡ് റോവര്‍ തുടങ്ങിയ നിര്‍മാതാക്കളെപ്പോലെ ടൊയോട്ട കവചിതവാഹനങ്ങള്‍ നിര്‍മിക്കുന്നില്ല. ഉപഭോക്താക്കള്‍ സ്വന്തം നിലയ്ക്ക് സുരക്ഷ നല്‍കുന്നത് അല്ല. അതുകൊണ്ട്, സല്‍മാന്‍ ഖാനും തന്റെ ലാന്‍ഡ് ക്രൂയിസറിനെ ബുള്ളറ്റ് പ്രൂഫ് ആക്കി മാറ്റുകയാണ് ചെയ്തത്.

ഏകദേശം 1.5 കോടി രൂപയാണ് വില 2017 ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് . വാഹനത്തിന്റെ മുഴുവന്‍ ജനലുകളും ബോഡിയും ബുള്ളറ്റ് പ്രൂഫാക്കി മാറ്റിയിട്ടുണ്ട്. കട്ടിയുള്ള ഗ്ലാസുകളും ബോഡി പാനലുകളും നല്‍കുന്നതിലൂടെ, വാഹനത്തിലുള്ളവരെ വെടിവയ്പ്പില്‍ നിന്നും ഗ്രനേഡ് ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നു.