Connect with us

Hi, what are you looking for?

Film News

അങ്ങനെ ആണ് എന്റെ അച്ഛനമ്മമാര്‍ പഠിപ്പിച്ചിട്ടുള്ളത്… വിമര്‍ശിക്കുന്നവരോട് സീമ വിനീത്

പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യവുമായ സീമ വിനീതിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നടക്കം നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സീമ. നല്ല സുഹൃത്തുക്കള്‍ ആയില്ലേലും തനിക്ക് മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കുക എന്നാണ് കാര്യമില്ലാതെ തന്നെ വിമര്‍ശിക്കുന്നവരോട് സീമ പറയുന്നത്.

അതെ നമ്മളൊക്കെ റോഡില്‍ കൂടി പോകുമ്പോള്‍ ഒരുപാട് പട്ടികള്‍ നമ്മളെ നോക്കി കുരക്കും ചിലപ്പോള്‍ കടിക്കാനും ഓടിക്കും അതിനെ നോക്കി നമ്മള്‍ കുരക്കുമോ….എന്ന് ചോദിച്ചാണ് സീമ വിനീത് തന്റെ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. പിന്നെ കടിക്കാന്‍ വരുമ്പോള്‍ അല്ലെ അപ്പൊ എന്താന്ന് വെച്ചാല്‍ സൗകര്യം പോലെ..ഇത്രേ ഉള്ളു ചിലരോടൊക്കെ എനിക്ക് പറയാന്‍ ഉള്ള മറുപടിയും എന്നാണ് സീമ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഞാന്‍ സഞ്ചരിക്കുന്ന വഴികളില്‍ ഒരു വഴി മാത്രം ആണ് ഈ ഇന്‍സ്റ്റാഗ്രാം എന്നും അതില്‍ നിന്നും ഒരുപാട് നല്ല സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്..എന്നും ഇവര്‍ കുറിയ്ക്കുന്നു.

അതുപോലെ താന്‍ തന്റെ ജോലി നോക്കി തന്റേതായ ഇടത്തില്‍ ജീവിച്ച് പോകുന്ന ഒരു വ്യക്തിയാണ്.. അതിനിടയ്ക്ക് നിങ്ങളുടെ ആരോടും മോശമായി ആരുടെയും വീഡിയോ, ഫോട്ടോ, എഴുത്തുകള്‍ ഇതിനു ചുവടെ ഒരു മോശം പദങ്ങളും ഉപയോഗിച്ചിട്ടില്ല……. അങ്ങിനെ ആണ് എന്റെ അച്ഛനമ്മമാര്‍ പഠിപ്പിച്ചിട്ടുള്ളത് അന്യന്റെ പാത്രം നോക്കി ജീവിച്ചാല്‍ ഒരിക്കലും ഒരു ഉയര്‍ച്ചയും ഉണ്ടാവില്ല..

എന്നാണ് സീമ കുറിച്ചിരിക്കുന്നത്. അപ്പോള്‍ പറഞ്ഞു വന്നത് ഇത്രേ ഉള്ളു നല്ലൊരു സുഹൃത്തു ആയില്ലേലും…….. വഴിയില്‍ നേരെത്തെ സൂചിപ്പിച്ച ആ ആള്‍ ആവരുത് എന്നാണ് സീമ മറ്റുള്ളവരോടായി പറയുന്നത്. ഇതിന് മുന്‍പും തനിക്ക് എതിരെ മോശം പറഞ്ഞവര്‍ക്ക് എതിരേയും പ്രവര്‍ത്തിച്ചവര്‍ക്കെതിരേയും സീമ തന്റെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്നിട്ടുണ്ട്.

 

View this post on Instagram

 

A post shared by Seema Vineeth (@seemavineeth)

You May Also Like