Connect with us

Hi, what are you looking for?

Film News

പുലര്‍ച്ചെ അജ്ഞാതന്റെ ആക്രമണം!! നടി വനിത വിജയകുമാറിന് മുഖത്ത് പരിക്ക്

തെന്നിന്ത്യയിലെ ആരാധകരേറെയുള്ള താരമാണ് നടി വനിത വിജയകുമാര്‍. കഥാപാത്രങ്ങളേക്കാള്‍ താരത്തിന്റെ വ്യക്തി ജീവിതം ഏറെ വിവാദങ്ങളില്‍ പെടാറുണ്ട്. ഇപ്പോഴിതാ താരം പങ്കിട്ട പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. വളരെ ഷോക്കിങ് ആയ പോസ്റ്റാണ് വനിത പങ്കുവച്ചിരിക്കുന്നത്.

അജ്ഞാതന്‍ തന്നെ ആക്രമിച്ചെന്നാണ് താരം പങ്കുവച്ചിരിക്കുന്നത്. നടി തന്നെയാണ് അക്രമം നേരിട്ടത് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പരിക്കേറ്റ് നീരുവന്ന മുഖത്ത് മരുന്ന് പുരട്ടിയിരിക്കുന്ന ചിത്രവും പങ്കുവച്ചാണ് നടി അക്രമണത്തിനിരയായത് അറിയിച്ചത്. കണ്ണിന്റെ താഴെയാണ് താരത്തിന് പരിക്കേറ്റത്

മുന്‍ തമിഴ് ബിഗ് ബോസ് താരമാണ് വനിത. ഷോയുമായി ബന്ധപ്പെട്ടാണ് താരത്തിന് നേരെ അക്രമമുണ്ടായിരിക്കുന്നത്. വനിതയുടെ മകള്‍ ജോവികയും ഷോയില്‍ മത്സരിക്കുന്നുണ്ട്. നിലവിലെ ബിഗ് ബോസ് മത്സരാര്‍ത്ഥി പ്രദീപ് ആന്റണിയുടെ ആരാധകനാണ് ആക്രമണത്തിന് പിന്നിലെന്നാണ് വനിത പറയുന്നു. പ്രദീപ് ഷോയില്‍ നിന്ന് പുറത്താകാന്‍ കാരണം ജോവികയാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും വനിത പറഞ്ഞു.

പുലര്‍ച്ചെ 1 മണിയോടെയായിരുന്നു സംഭവം. അതിദാരുണമായി എന്നെ ആക്രമിച്ചത് ആരാണെന്നു ദൈവത്തിന് മാത്രമറിയാം. ഏതോ പ്രദീപ് ആന്റണിയുടെ പിന്തുണക്കാരനാണ്. ബിഗ് ബോസ് തമിഴ് 7 റിവ്യൂ ചെയ്ത് കഴിഞ്ഞ്, സഹോദരി സൗമ്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് അടുത്തേക്ക് നടക്കുകയായിരുന്നു. എവിടെ നിന്നോ ഒരാള്‍ വന്ന്, റെഡ് കാര്‍ഡ് കൊടുക്കുമല്ലേ എന്ന് പറഞ്ഞ് മുഖത്തിടിച്ച് ഓടിപ്പോയി. എനിക്ക് കഠിനമായി വേദനിച്ചു, മുഖത്തുനിന്ന് ചോരവന്നെന്ന് വനിത പറയുന്നു.

സംഭവം പൊലീസിനെ അറിയിക്കാന്‍ സഹോദരി പറഞ്ഞിരുന്നു. പക്ഷേ അതില്‍ എനിക്ക് വിശ്വാസം ഇല്ലായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വീട്ടിലേക്കു പോയി. എന്നെ ആക്രമിച്ചവനെ തിരിച്ചറിയാന്‍ കഴിയാത്തതിന്റെ ദേഷ്യമുണ്ട്. അയാള്‍ ഭ്രാന്തനെ പോലെ ചിരിക്കുന്നത് ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു. സ്‌ക്രീനില്‍ വരാന്‍ പറ്റിയ അവസ്ഥയിലല്ല. ചെറിയ ഇടവേളയെടുക്കുന്നു, എന്നാണ് വനിത പോസ്റ്റ് ചെയ്തത്.

You May Also Like