ട്രൈ ചെയ്യാന്‍ വെമ്പുന്നു… ‘നയന്‍ സ്‌കിന്‍’ എല്ലാ ഉത്പന്നങ്ങളും സ്വന്തമാക്കി താരറാണി!!

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ അഭിനയത്തിന് പുറമേ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ്. ‘നയന്‍ സ്‌കിന്‍’ എന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുമായാണ് താരറാണി ബിസിനസിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിയപ്പോള്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സാധാരണക്കാരെ…

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഇപ്പോള്‍ അഭിനയത്തിന് പുറമേ ബിസിനസിലേക്കും ചുവടുവച്ചിരിക്കുകയാണ്. ‘നയന്‍ സ്‌കിന്‍’ എന്ന സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളുമായാണ് താരറാണി ബിസിനസിലേക്ക് ഇറങ്ങിയിരിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിയപ്പോള്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല ഐറ്റംസ് ഒന്നും. എല്ലാം തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

അതേസമയം വിമര്‍ശനങ്ങള്‍ നിറയുമ്പോഴും കൂട്ടുകാരിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ‘നയന്‍ സ്‌കിന്‍’ന്റെ എല്ലാ ഉത്പന്നങ്ങളും സ്വന്തമാക്കിയിരിക്കുകയാണ് മറ്റൊരു താരസുന്ദരി. തെന്നിന്ത്യയുടെ താര സുന്ദരി സാമന്തയാണ് നയന്‍സിന്റെ ഉത്പന്നങ്ങള്‍ സ്വന്തമാക്കിയത്.

ഒരു പെട്ടി നിറയെ അഞ്ച് നയന്‍സ്‌കിന്‍ ഉത്പന്നങ്ങള്‍ നിറഞ്ഞിരിക്കുന്ന കാഴ്ച സാമന്ത തന്നെയാണ് സോഷ്യലിടത്ത് പങ്കുവച്ചത്. മാത്രമല്ല നയന്‍താര അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് സ്വന്തം പേജില്‍ സ്റ്റോറി ആക്കിയും സന്തോഷം പങ്കുവച്ചു. ഇത് ട്രൈ ചെയ്യാന്‍ വെമ്പുന്നു എന്ന കുറിപ്പോടെയാണ് സാധനങ്ങളുടെ ചിത്രം സാമന്ത പങ്കുവച്ചത്. ഇതോടെയാണ് ഇരുവരുടെയും സൗഹൃദം ഇത്രയും ദൃഢമാണെന്ന് ആരാധകലോകം അറിയുന്നത്.

ഇന്ത്യ, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലാണ് നയന്‍താരയുടെ നയന്‍സ്‌കിന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന. അതിനു മുന്നോടിയായി നല്ല രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യവും നല്‍കിയിരുന്നു. ഡെയ്‌സി മോര്‍ഗനുമായി ചേര്‍ന്നാണ് നയന്‍താര പുത്തന്‍ ഉല്‍പ്പന്നം പുറത്തിറക്കിയത്.

നയന്‍ സ്‌കിന്‍ പരസ്യങ്ങളില്‍ നയന്‍താര മേക്കപ്പ് ഉപയോഗിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. സ്വാഭാവികമായി സൗന്ദര്യം വര്‍ധിപ്പിക്കും എന്ന് അവകാശപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് എന്തിനാണ് മേക്കപ്പ് എന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടികാണിച്ചത്.