സാമന്തയുടെ വിവാദമായ ‘ഓ ആണ്ടവാ’ ഗാനം പുറത്തിറക്കി!!

തെലുങ്കില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത സിനിമയായിരുന്നു പുഷ്പ. അല്ലു അര്‍ജുന്‍ നായകനായി എത്തിയ സിനിമ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ്…

തെലുങ്കില്‍ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത സിനിമയായിരുന്നു പുഷ്പ. അല്ലു അര്‍ജുന്‍ നായകനായി എത്തിയ സിനിമ വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്. മാത്രമല്ല മലയാളത്തിന്റെ അഭിമാന താരം ഫഹദ് ഫാസിലും ചിത്രത്തില്‍ വില്ലനായി എത്തിയിരുന്നു.

ചിത്രത്തിലെ മറ്റൊരു വലിയ ആകര്‍ഷണം ആയിരുന്നു നടി സാമന്തയുടെ ഐറ്റം ഡാന്‍സ് നമ്പര്‍. ഇപ്പോഴിതാ ആ ഗാനരംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. വലിയ വിമര്‍ശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച ഒരു ഗാനരംഗം ആയിരുന്നു ഇത്. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുന്ന സാമന്തയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാന്‍ ആണ്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. ഗാനം പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ പരാതിയുമായി എത്തിയിരുന്നു.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടായിരുന്നു പരാതി. മാത്രമല്ല മതസംഘടനകളും ഈ ഗാനത്തിന് എതിരെ രംഗത്ത് വന്നിരുന്നു. പുഷ്പയിലെ ഐറ്റം നമ്പറിനായി സാമന്ത കോടികളാണ് പ്രതിഫലം വാങ്ങിയത് എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം ഈ ഗാനരംഗത്തിന് വേണ്ടി താന്‍ തയ്യാറെടുക്കുന്നതിന്റെ വീഡിയോ സാമന്ത പുറത്ത് വിട്ടിരുന്നു. ഗാനം ഇപ്പോൾ യൂടൂബിൽ ട്രെൻഡിങ് ഒന്നിൽ എത്തിയിരിക്കുകയാണ്.