പോരാടി ജയിച്ചവൾ എന്ന അർത്ഥത്തിലാണ് കുഞ്ഞിന് ‘അജയ്യ’ എന്ന് പേരിട്ടത് ഗാന്ധിനഗർ എസ്.ഐ റെനീഷ്

കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കാണാതാകുന്നതും മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തുന്നതും. ഇപ്പോൾ ഈ കുട്ടിക്ക് പേരിട്ടിരിക്കുകയാണ് ഗാന്ധിനഗർ എസ്.ഐ റെനീഷ് പോരാടി ജയിച്ചവൾ എന്ന അർത്ഥത്തിലാണ് കുഞ്ഞിന് ‘അജയ്യ’ എന്ന് പേരിട്ടത്. എസ്.ഐ റെനീഷിൻറെ…

കഴിഞ്ഞ ദിവസമാണ് നവജാത ശിശുവിനെ കാണാതാകുന്നതും മണിക്കൂറുകൾക്കുള്ളിൽ പോലീസ് കണ്ടെത്തുന്നതും. ഇപ്പോൾ ഈ കുട്ടിക്ക് പേരിട്ടിരിക്കുകയാണ് ഗാന്ധിനഗർ എസ്.ഐ റെനീഷ് പോരാടി ജയിച്ചവൾ എന്ന അർത്ഥത്തിലാണ് കുഞ്ഞിന് ‘അജയ്യ’ എന്ന് പേരിട്ടത്. എസ്.ഐ റെനീഷിൻറെ വക്കുകൾ : ഈ കുട്ടിയെ തിരികെ ഏൽപിച്ചപ്പോൾ കുട്ടിയുടെ അച്ഛൻ പറഞ്ഞു എന്റെ മകൾ പോരാടി ജയിച്ചവൾ ആണെന്ന്. അവളുടെ ജീവിതത്തിൽ ഏറ്റവും ഉയർച്ച ഉണ്ടാകട്ടെ എന്ന അർത്ഥത്തിലാണ് അഗ്നി എന്ന അർഥം വരുന്ന ഈ പേര് സെലക്ട് ചെയ്തത്.

എനിക്ക് ഒരു കുഞ്ഞുണ്ടാകുന്ന സമയത്ത് ഇത് സ്റ്റേഷനിൽ ഒരു പ്രതേകത ഉണ്ട്. കുട്ടി ജനിച്ച സമയത്താണ് ക്യുൻ കേസുമായി ബന്ധപ്പെട്ട് വിഷയം നടക്കുന്നത്. ആ സമയത്ത് എന്നെ തിരികെ വിളിക്കുകയാണ് ചെയ്തത്. ഞാൻ തിരിച്ചു വന്ന ശേഷം ഈ മുഴുവൻ പ്രതികളെയും പിടിച്ചതിന് ശേഷമാണ് ഞാൻ എന്റെ കുട്ടിയെ ആദ്യമായി കൈകളിൽ എടുക്കുന്നത്. ഒരു പക്ഷെ ഈ ഒരു ദിവസം പ്രായം ഉള്ള ഈ കുട്ടിയെ ഞാൻ എടുക്കുമ്പോൾ എന്റെ കണ്ണ് നിറഞ്ഞത്. ഇതൊരു നിയോഗം ആണെന്നും എസ്.ഐ റെനീഷ് പറയുന്നു.