Connect with us

Hi, what are you looking for?

Film News

അഭിനയത്തില്‍ മാത്രമല്ല ശ്രുതിയ്ക്ക് പിടി…സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളച്ചു..! താരത്തിന്റെ പുതിയ വിശേഷം അറിയണ്ടേ…?

ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറുന്നത്. സിനിമാ- സീരിയല്‍ തുടക്കം കുറിച്ചു വന്ന താരത്തിന്റെ അഭിനയ ജീവിതത്തില്‍ വലിയ വഴിത്തിരിവായ സീരിയല്‍ ആയിരുന്നു ചക്കപ്പഴം. അഭിനയത്തിലെ റിയാലിറ്റി തന്നെയാണ് ചക്കപ്പഴത്തിലെ പൈങ്കിളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകാന്‍ കാരണം. പഠന സംബന്ധമായ തിരക്കുകള്‍ കാരണം താരം പിന്നീട് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

ഇപ്പോഴിതാ അഭിനയ രംഗത്ത് നിന്ന് ഒന്ന് മാറ്റി പിടിച്ച് മറ്റൊരു മേഖലയിലേക്ക് എത്തിയിരിക്കുകയാണ് പൈങ്കിളി. ഇനി മുതല്‍ റേഡിയോ ജോക്കിയായിട്ടാണ് താരം എത്തുന്നത്. റെഡ് എഫ്മിന്റെ ഔദ്യോഗിക പേജില്‍ നിന്നാണ് ശ്രുതിയുടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ റെഡ് എഫ്എം പ്രൊമോ വീഡിയോ പങ്കുവച്ചിരിക്കുകയാണ്. അഭിനയ ജീവിതത്തോടൊപ്പം സോഷ്യല്‍ മീഡിയ മേഖലയിലും താരം സജീവമാണ്. സ്‌ക്രീനില്‍ കണ്ട് ശ്രുതിയെ ഇനി റേഡിയോ ജോക്കിയായി കാണാം എന്ന സന്തോഷത്തിലാണ് ആരാധകര്‍.

അതേസമയം, അഭിനയ ജീവിതത്തിലേക്ക് വരുമ്പോല്‍ ആളുകള്‍ തന്നെ സ്വീകരിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു എന്ന് താരം മുന്‍പ് പറഞ്ഞിരുന്നു, ചക്കപ്പഴത്തിലേക്ക് വിളിച്ചപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയുടെ കഥാപാത്രം എന്ന് പറഞ്ഞപ്പോള്‍ തന്നെ ആ കഥാപാത്രം താന്‍ ചെയ്താല്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന സംശയം ഉണ്ടായിരുന്നു എന്നാണ് താരം പറഞ്ഞിരുന്നത്.

എന്നാല്‍ അങ്ങനെ ഉണ്ടായില്ല. ചക്കപ്പഴം എന്ന സീരിയലില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു പൈങ്കിളിയുടേത്. ഇപ്പോഴിതാ റേഡിയോ ജോക്കിയായി എത്തുന്ന താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുകയാണ് ആരാധകര്‍.

You May Also Like