സാമന്തയോട് ആരെയെങ്കിലും ഡേറ്റ് ചെയ്തൂടെയെന്ന് ആരാധകൻ, ഹൃദയം കീഴടക്കുന്ന മറുപടിയുമായി നടി

ആരാധകരുടെ പ്രിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ു തന്റെ വരാനിരിക്കുന്ന ചിത്രമായ ശാകുന്തളത്തിന്റെ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ് നടി. അതിന്റെ ഭാഗമായി ഹെദരാബാദിലും…

ആരാധകരുടെ പ്രിയ നടിയാണ് സാമന്ത റൂത്ത് പ്രഭു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. ു തന്റെ വരാനിരിക്കുന്ന ചിത്രമായ ശാകുന്തളത്തിന്റെ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ് നടി. അതിന്റെ ഭാഗമായി ഹെദരാബാദിലും മുംബൈയിലും സിനിമയുടെ പ്രമോഷൻ നടത്തുകയാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അടുത്തിടെ, ഒരു ആരാധകൻ ട്വിറ്ററിൽ താരത്തിനുവേണ്ടി വ്യക്തിപരമായ അഭ്യർത്ഥന നടത്തിയിരുന്നു. ആ അഭ്യർത്ഥനയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. താരത്തോട് ആരെയെങ്കിലും ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണ് ആരാധകൻ.ട്വിറ്ററിലൂടെയാണ് ആരാധകൻ ഇത്തരത്തിലൊരു ആവശ്യം സാമന്തയോടെ ഉന്നയിച്ചത്

അതേ സമയം ആരാധകന് ഹൃദയസ്പർശിയായ പ്രതികരണവുമായി നടി എത്തി. ആരാധകന്റെ ട്വീറ്റിന് സാമന്ത മറുപടി നൽകി, ആരാധകന്റെ ട്വീറ്റിന് സാമന്ത മറുപടി ഇതായിരുന്നു.”നിങ്ങളെപ്പോലെ ആരാണ് എന്നെ സ്‌നേഹിക്കുക” ഇങ്ങനെയാണ് താരം കുറിച്ചത്. അതേ സമയം സാമന്തയുടെ ശാകുന്തളം ഏപ്രിൽ 14 ന് പ്രദർശനത്തിനെത്തും.മലയാളിയായ ദേവ് മോഹനാണ് ചിത്രത്തിലെ നായകൻ.
ഗുണശേഖർ സംവിധാനം ചെയ്യുന്ന സിനിമ ഒന്നിലധികം ഭാഷകളിൽ പുറത്തിറങ്ങും. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഖുശിയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ ചിത്രം