ക്രയോതെറാപ്പി പരീക്ഷിക്കുന്ന സാമന്ത! നിൽക്കുന്നത് മൈനസ് 65 ഡിഗ്രി തണുപ്പിൽ, ഒപ്പം കുറിച്ചത് ഒറ്റവരി മാത്രം

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത. മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്നുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍ ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. നിറഞ്ഞ പിന്തുണയും സ്നേഹവുമാണ് തുടര്‍ന്ന് ആരാധാകര്‍ സാമന്തയ്ക്ക് നല്‍കിയത്. തിരിച്ചുവരവിന്‍റെ പാതയിലാണ് താരം ഇപ്പോള്‍.…

ദക്ഷിണേന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ് സാമന്ത. മയോസൈറ്റിസ് എന്ന രോഗത്തിന്‍റെ പിടിയിലാണെന്നുള്ള താരത്തിന്‍റെ വെളിപ്പെടുത്തല്‍ ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. നിറഞ്ഞ പിന്തുണയും സ്നേഹവുമാണ് തുടര്‍ന്ന് ആരാധാകര്‍ സാമന്തയ്ക്ക് നല്‍കിയത്. തിരിച്ചുവരവിന്‍റെ പാതയിലാണ് താരം ഇപ്പോള്‍. ഇപ്പോള്‍ അടുത്തിടെ പരീക്ഷിച്ച ഒരു തെറാപ്പിയുടെ വിവരം സാമന്ത ആരാധകരോട് പങ്കുവച്ചിരിക്കുകയാണ്.

ക്രയോതെറാപ്പി എന്നറിയപ്പെടുന്ന തെറാപ്പിയാണ് താരം പരീക്ഷിച്ചത്. ളരെ തണുത്ത ഊഷ്മാവ് ശരീരത്തിന് അനുഭവവേദ്യമാക്കുന്ന രീതിയാണിത്. മൈനസ് 150 ഡിഗ്രി ഫാരന്‍ഹീറ്റ് ഊഷ്മാവ് ഒക്കെയാവും രോഗികള്‍ക്ക് പലപ്പോഴും ലഭ്യമാക്കുക. ഇതിലൂടെ രോഗപ്രതിരോധശേഷിയും രക്തചംക്രമണവും ഹോര്‍മോണ്‍ ഉത്പാദനവുമൊക്കെ കൂട്ടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ക്രയോതെറാപ്പി ചെയ്യുന്നതിന്‍റെ ഒരു വീഡിയോയും സാമന്ത പങ്കുവെച്ചിട്ടുണ്ട്. റിക്കവറി എന്നാണ് സ്റ്റോറിക്കൊപ്പം കുറിച്ചിട്ടുള്ളത്. ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശിവ നിര്‍വാണ സംവിധാനം ചെയ്ത റൊമാന്‍റിക് കോമഡിയില്‍ വിജയ് ദേവരകൊണ്ട ആയിരുന്നു നായകന്‍. സെപ്റ്റംബര്‍ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം വൻ ബോക്സ് ഓഫീസ് വിജയം വലിയ പരാജയമായിരുന്നില്ല. എന്നാല്‍, ഈ വര്‍ഷം എത്തിയ താരത്തിന്‍റെ ശാകുന്തളം ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു