സാമന്തയുടെ ‘ശാകുന്തളം’ നാളെ പ്രദർശനത്തിനെത്തും

സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ശാകുന്തളം. ചിത്രം ഏപ്രിൽ 14 ന് (നാളെ) പ്രദർശനത്തിനെത്തും.ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം എന്ന ചിത്രം തെലുങ്കിൽ നിന്നുള്ള അടുത്ത പാൻ ഇന്ത്യൻ ചിത്രമാണ്.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കി…

സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ശാകുന്തളം. ചിത്രം ഏപ്രിൽ 14 ന് (നാളെ) പ്രദർശനത്തിനെത്തും.ഗുണശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ശാകുന്തളം എന്ന ചിത്രം തെലുങ്കിൽ നിന്നുള്ള അടുത്ത പാൻ ഇന്ത്യൻ ചിത്രമാണ്.മഹാഭാരതത്തിലെ കഥയെ ആസ്പദമാക്കി കാളിദാസൻ രചിച്ച പ്രശസ്ത നാടകം അഭിജ്ഞാന ശാകുന്തളത്തെ അടിസ്ഥാനമാക്കിയാണ് ശാകുന്തളം ഒരുക്കിയത്.

മലയാളിയായ ദേവ് മോഹന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളായി എത്തുന്നത്. തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ മകൾ അല്ലു അർഹയും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സാമന്ത ശകുന്തളയായി എത്തുന്ന സിനിമയിൽ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക.പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ലയാണ് സാമന്തയുടെ വസ്ത്രങ്ങളും ആഭരണങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ സമാന്തയുടേതായി വന്ന പോസ്റ്ററുകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ ശ്രദ്ധയാകർഷിച്ചിരുന്നു. സിനിമയുടെ ഛായാഗ്രാഹകൻ ശേഖർ വി ജോസഫ്, എഡിറ്റർ പ്രവീൺ പുടിയുമാണ്. സംഗീതം ഒരുക്കുന്നത് മണി ശർമ്മയാണ്. തെലുങ്ക് കൂടാതെ തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും സിനിമ പ്രദർശനത്തിനെത്തും